Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , » പൂത്തപ്പലം മദ്‌റസ തെരഞ്ഞെടുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി

പൂത്തപ്പലം മദ്‌റസ തെരഞ്ഞെടുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി

Written By Muhimmath News on Saturday, 21 July 2018 | 18:14


മുള്ളേരിയ: പൂത്തപ്പലം ബദ്‌റുല്‍ ഹുദ മദ്‌റസയിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയായ മിഹ്‌സയുടെ പുതിയ ഭാരവാഹികള്‍ക്ക് വേണ്ടി പൊതു തെരഞ്ഞെടുപ്പിന്റെ മാതൃകയില്‍ തെരഞ്ഞെടുപ്പ് നടത്തി.

പൊതു തെരഞ്ഞെടുപ്പിനെ കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുന്ന പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ലീഡര്‍, സെക്രട്ടറി, പരിസ്ഥിതി മന്ത്രി തുടങ്ങിയ വകുപ്പുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
സ്ഥാനാര്‍ത്ഥികള്‍ ഓരോ ക്ലാസ്സുകളില്‍ കയറി വോട്ടഭ്യര്‍ത്ഥിച്ച് പ്രചാരണം നടത്തി.

വോട്ടര്‍ പട്ടിക തയ്യാറാക്കല്‍, നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പണം, പ്രത്യേക വോട്ടിംഗ് സ്ലിപ്പുകള്‍, ബൂത്ത് സംവിധാനം തുടങ്ങിയ വിത്യസ്ത നടപടികളിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. വോട്ടിംഗ്, വോട്ടെണ്ണല്‍ പ്രക്രിയകള്‍ക്ക് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കി.

നൂറിലധികം വിദ്യാര്‍ത്ഥികളില്‍ എണ്‍പത്തിയെട്ട് പേര് വോട്ട്‌ചെയ്തു. നാല് വോട്ടുകള്‍ അസാധുവായി. അറുപത് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജുറൈദ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മറ്റു സ്ഥാനാര്‍ത്ഥികളായ ലീഡര്‍ ബോയ്‌സ് റമീസ് പതിനാല്,  ഗേള്‍സ് മാജിദ  ഇരുപത്തിയൊമ്പത്, പരിസ്ഥിതി മന്ത്രി തസ്‌നീമ മുപ്പത്തിയെട്ട് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 

സദര്‍ മുഅല്ലിം ആബിദ് നഈമി, ഖത്തീബ് അബ്ദു റസാഖ് മദനി, ഹാരിസ് ലത്തീഫി തലക്കി, കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല, സിദ്ധീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved