Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » സൗജന്യ ബാഗ് വിതരണവും അനുമോദന സംഗമവും ജൂലൈ 8ന് പള്ളം തന്‍വീറുല്‍ ഇസ്ലാം മദ്‌റസയില്‍

സൗജന്യ ബാഗ് വിതരണവും അനുമോദന സംഗമവും ജൂലൈ 8ന് പള്ളം തന്‍വീറുല്‍ ഇസ്ലാം മദ്‌റസയില്‍

Written By Muhimmath News on Saturday, 7 July 2018 | 18:35


പള്ളം: ഖത്തര്‍ കാസറഗോഡ് പള്ളം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പള്ളം തന്‍വീറുല്‍ ഇസ്ലാം മദ്‌റസ്സയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ബാഗ് വിതരണവും സമസ്ത പൊതു പരീക്ഷയില്‍ 7,10 ക്ലാസ്സുകളില്‍  എല്ലാ വിഷയങ്ങളിലും എ+ വാങ്ങിയ മഹ്ഫൂഫ്, നാസിം, മഹറൂന്നിസ, നിദ എന്നീ വിദ്യാര്‍ത്ഥികളെയും വിദ്യാര്‍ത്ഥികളെ അതിന്ന് പ്രാപ്തരാക്കിയ ഇല്ല്യാസ് ഉസ്താദിനെയും അനുമോദിക്കുകയും മെമന്റോയും ക്യാഷ് അവാര്‍ഡ് വിതരണവും 2018 ജൂലൈ 8ന് ഞായറാഴ്ച മഗ്‌രിബ് നിസ്‌കാരാന്തരം മദ്രസാ ഹാളില്‍ നടക്കും.

പരിപാടി ഹൈദ്രോസ് ജമാ അത്ത് പ്രസിഡന്റ് മുഹമ്മദ്ക്കുഞ്ഞി ഹാജിയുടെ അദ്ധ്യക്ഷധയില്‍ സ്ഥലം ഖത്തീബ് അബ്ദത്ത് ബാഖവി ഉദ്ഘാടനം ചെയ്യും .ഖത്തര്‍ പ്രതിനിധി ജാഫര്‍ പി കെ ബാഗ് വിതരണവും ജമാ അത്ത് ഖജാന്‍ജി ഷാഫി പാദാര്‍ മെമന്റോ വിതരണവും ജമാഅത്ത് സെക്രട്ടറി അബ്ദുല്ല ഹാജി ക്യാഷ് അവാര്‍ഡ് വിതരണവും ചെയ്യും. മുഹമ്മദ് റഫീഖ് സഖാഫി ,ഹംസ ജൗഹരി, ഇല്ല്യാസ് മൗലവി ഖത്തര്‍ പ്രതിനിധികളായ സലീം പി എം ,ഫാറൂഖ് ഫാല്‍മാന്‍ ,അഷ്‌റഫ് കോട്ടയാടി മുതലായവര്‍ പ്രസംഗിക്കും 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved