Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , , , , » സി എം വലിയുല്ലാഹി ആണ്ടുനേര്‍ച്ചക്ക് ആത്മീയ സമ്മേളനത്തോടെ പരിസമാപ്തി

സി എം വലിയുല്ലാഹി ആണ്ടുനേര്‍ച്ചക്ക് ആത്മീയ സമ്മേളനത്തോടെ പരിസമാപ്തി

Written By Muhimmath News on Monday, 2 July 2018 | 10:09
























നരിക്കുനി: മടവൂര്‍ സി എം സെന്ററിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന സി എം വലിയുല്ലാഹി 28ാമത് ആണ്ട് നേര്‍ച്ചക്ക് ആത്മീയസമ്മേളത്തോടെ പരിസമാപതി. 
സമാപന സമ്മേളനം സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. 

സി എം സെന്റര്‍ സെക്രട്ടറി ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി സന്ദേശ പ്രഭാഷണം നടത്തി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സി എം വലിയ്യുല്ലാഹിയുടെ പേരില്‍ വ്യാജ ആരോപണങ്ങള്‍ നിര്‍മിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ നാശത്തിലേക്ക് നയിക്കുമെന്നും അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനിടെ അദ്ദേഹം ഓര്‍മിപ്പിച്ചു. 

പി ഹസന്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, ജി അബൂബക്കര്‍, മുസ്തഫ സഖാഫി മരഞ്ചാട്ടി പ്രസംഗിച്ചു. ദിക്‌റിന് സയ്യിദ് മുല്ലക്കോയ തങ്ങള്‍ പെരുമണ്ണ, സയ്യിദ് പി കെ എസ് തലപ്പാറ, സയ്യിദ് കുഞ്ഞിസീതിക്കോയ തങ്ങള്‍ കൊയിലാട്ട്, മുഹ്‌സിന്‍ തങ്ങള്‍ അവേലം, യു കെ അബ്ദുല്‍ മജീദ് മുസ്ലിയാര്‍, സി എം മുഹമ്മദ് അബൂബക്കര്‍ സഖാഫി നേതൃത്വം നല്‍കി. അത്മീയ സമ്മേളനത്തിന് സയ്യിദ് അബ്ദുറഹിമാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കി. 

മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയവരെയും ഈ വര്‍ഷം എം ബി ബി എസ് പൂര്‍ത്തിയാക്കിയവരെയും ജാമിഅത്തുല്‍ ഹിന്ദ് പ്രവേശന പരീക്ഷയിലെ റാ്ങ്ക് ജേതാക്കളെയും ചടങ്ങില്‍ അനുമോദിച്ചു.  

രാവിലെ നടന്ന സമ്പൂര്‍ണ്ണ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം അബ്ദുല്‍ റസാഖ് സഖാഫി എരവന്നൂര്‍ ഉദ്ഘാടനം ചെയ്തു. റാഷിദ് ഖുതുബി അധ്യക്ഷത വഹിച്ചു. ജമാല്‍ ഓമശേി, ശംസുദ്ദീന്‍ പേരാമ്പ്ര പ്രസംഗിച്ചു. സി എം വലിയുല്ലാഹി മുഹിബ്ബീങ്ങളുടെ ഒത്തുചേരലില്‍ 63 വര്‍ഷക്കാലം പകര്‍ന്നു നല്‍കിയ സി എം വലിയുല്ലാഹിയുടെ ജീവിത ചരിത്രം മുഹിബ്ബീങ്ങള്‍ പങ്കുവെച്ചു. 

സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ തളീക്കര, ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, നാട്ടിക ഉമര്‍ ഹാജി, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, ഇസ്മായില്‍ സഖാഫി പെരുമണ്ണ, അശ്‌റഫ് മൗലവി കണ്ണൂര്‍ പ്രസംഗിച്ചു. ശാദുലി റാത്തീബിന് സയ്യിദ് ജഅ്ഫര്‍ കോയ തങ്ങള്‍ ഇടുക്കി, സി പി ശാഫി സഖാഫി, അബ്ദുല്‍ ലത്തീഫ് സഖാഫി മമ്പുറം എിവര്‍ നേതൃത്വം നല്‍കി. 

മുതഅല്ലിം സംഗമത്തില്‍ സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ കുന്ദമംഗലം പ്രാര്‍ത്ഥന നടത്തി. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ഹാമിദലി സഖാഫി പാലാഴിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ അസ്സഖാഫി ഉദ്ഘാടനം ചെയ്തു. സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഇബ്രാഹിം സഖാഫി താത്തൂര്‍ എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved