Latest News :
Home » , , , » മലപ്പുറം വാഴക്കാട്ട് സഹപാഠികളായ രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

മലപ്പുറം വാഴക്കാട്ട് സഹപാഠികളായ രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Written By Muhimmath News on Wednesday, 4 July 2018 | 11:49

വാഴക്കാട്: സഹപാഠികളായ രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. വാഴക്കാട് ചിറ്റന്‍ റിയാസിെന്റ മകന്‍ മുഹമ്മദ് റിഷാന്‍ (ഏഴ്), വലേരിപൊറ്റ അബ്ദുറഷീദിന്റെ മകന്‍ അഷ്ഫാന്‍ (ഏഴ്) എന്നിവരാണ് മരിച്ചത്. ചെറുവായൂര്‍ പാറൊട്ടീരി തായം സ്രാമ്പ്ര്യകുളത്തില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം.

സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ഇവര്‍ കുളിക്കാന്‍ വന്നതായിരുന്നു. ഒന്നരയാള്‍ പൊക്കത്തില്‍ വെള്ളമുള്ള കുളത്തിനടിയില്‍ അടുത്തടുത്തായി കമിഴ്ന്നുകിടക്കുന്ന കുട്ടികളെ അതുവഴി വന്ന പാറൊട്ടീരി അബ്ദുറഹ്മാനാണ് കണ്ടത്. ഉടന്‍ വാഴക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരും വാഴക്കാട് ജി.എം.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.

അഷ്ഫാന്റ മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: അമീന്‍, അതീല്‍. നുസ്രത്താണ് മുഹമ്മദ് റിഷാന്റെ മാതാവ്. സഹോദരി: റിഷാന. അഷ്ഫാന്റെ മൃതദേഹം വാഴക്കാട് ജുമാമസ്ജിദിലും മുഹമ്മദ് റിഷാേന്റത് കണ്ണത്തുംപാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും രാത്രി 12ഓടെ ഖബറടക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved