Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , , , » പെരിന്തല്‍മണ്ണയില്‍ രണ്ടരവയസ്സുകാരന്‍ തോട്ടില്‍ വീണ് മരിച്ചു

പെരിന്തല്‍മണ്ണയില്‍ രണ്ടരവയസ്സുകാരന്‍ തോട്ടില്‍ വീണ് മരിച്ചു

Written By Muhimmath News on Wednesday, 11 July 2018 | 20:27


























മലപ്പുറം: പെരിന്തല്‍മണ്ണക്കടുത്ത് കരിങ്കല്ലത്താണിയില്‍ രണ്ടരവയസുകാരന്‍ തോട്ടില്‍ മുങ്ങി മരിച്ചു. താഴേക്കോട് കൂരിക്കുണ്ടില്‍ തോട്ടാശേരി ഷംസുദ്ദീന്‍ ഷാഹിന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാമില്‍ ആണ് മരിച്ചത്. 

ഇന്ന് രാവിലെ പത്ത് മണിയോടെ വീടിന് മുന്നില്‍ നിന്നും കളിക്കുകയായിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved