Latest News :
...
Home » , , » മര്‍കസുല്‍ മൈമന്‍ മുതഅല്ലിംകള്‍ക്ക് യാത്രയയപ്പ് നല്‍കി

മര്‍കസുല്‍ മൈമന്‍ മുതഅല്ലിംകള്‍ക്ക് യാത്രയയപ്പ് നല്‍കി

Written By Muhimmath News on Tuesday, 3 July 2018 | 10:46

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസുല്‍ മൈമനിലെ മുതഅല്ലിംകള്‍ക്ക് യാത്രയയ്പ്പ് നല്‍കി.ഹി കമിയ്യ മഞ്ചേരിയിലേക്കാണ് ഉപരിപഠനത്തിനായി യാത്രയയ്പ്പ് നല്‍കിയത് .

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ലോ കോളേജുകളില്‍ ഒന്നായ എസ് .ഡി .എം ലോ കോളേജിലേക്ക് മര്‍കസ് മൈ മന്‍ വിദ്യാര്‍ത്ഥി ആശിര്‍ ബള്ളൂര്‍ യോഗ്യത നേടി . 

സംഘമത്തില്‍ സലാം സഅദി അദ്ധ്യക്ഷത വഹിച്ചു. സഈദ് സഅദി ഉദ്ഘാടനം ചെയ്തു .സയ്യിദ് ഫഖ് റുദ്ധീന്‍ ഹദ്ധാദ് തങ്ങള്‍ക്ക് യാത്രയപ്പ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി .

സ്വാലിഹ് ജൗഹരി ഗട്ടമന, കരീം മുസ്ലിയാര്‍ ,ഔഫ് ഹാജി ,അഷ്‌റഫ് ഹാജി ,ഹക്കിം ഹാജി ,കരിം മാസ്റ്റര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. റസാഖ് സഖാഫി സ്വാഗതവും ജവാദ് മൊഗ്രാല്‍ പുത്തൂര്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved