Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

കോഴിക്കോട്: മര്‍കസിലെ പ്രധാന അക്കാദമിക സ്ഥാപനങ്ങളിലൊന്നായ പൂനൂര്‍ മദീനത്തുന്നൂര്‍ കോളേജ് ഓഫ് ഇസ്‌ലാമിക് സയന്‍സിന്റെ ഓഫ് കാമ്പസ് ചെച്‌നിയയില്‍ ആരംഭിക്കുന്നു. ചെച്‌നിയയുടെ തലസ്ഥാനമായ ഗ്രോസ്‌നിയയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇസ്‌ലാമിക അക്കാദമിക സ്ഥാപനമായ ശൈഖ് അബ്ദുല്‍ അസീസ് അക്കാദമിയുമായി സഹകരിച്ചാണ് ബഹുമുഖ സൗകര്യങ്ങളുള്ള സ്ഥാപനം നിര്‍മിക്കുന്നത്. ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കും.


ചെച്‌നിയയിലെ വിവിധ ഇസ്‌ലാമിക അക്കാദമിക സ്ഥാപങ്ങളില്‍ നിന്ന് സ്‌കൂള്‍ പഠനവും മദ്രസ പ്രാഥമിക തലവും പൂര്‍ത്തിയാക്കിയവരില്‍ നിന്ന് മിടുക്കരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്താണ് ഇവിടെ പഠിപ്പിക്കുക. മദീനത്തുന്നൂര്‍ കാമ്പസില്‍ വികസിപ്പിച്ചെടുത്ത സിലബസ് ഇംഗ്ലീഷ്, അറബി, ചെചന്‍ ഭാഷകളിലയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ നല്‍കുക. ഗ്രോസിനിയയിലെ ശൈഖ് അബ്ദുല്‍ അസീസ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ് പത്രം കൈമാറല്‍ നടന്നു. മര്‍കസിനെ പ്രതിനിധീകരിച്ചു ഡോ. മുജീബ്, ടി.പി സുബൈര്‍ നൂറാനി , ചെചന്‍ അക്കാദമിയെ പ്രതിനിധീകരിച്ചു സ്ഥാപന ചെയര്‍മാന്‍ അയൂബ് ഖാന്‍, ചെച്‌നിയന് മുഫ്തിയുടെ അഡ്വൈസറായ ശൈഖ് അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


രാഷ്ട്രാന്തര തലത്തില്‍ മര്‍കസിന്റെ അക്കാദമിക പ്രവര്‍ത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ചെച്‌നിയയില്‍ സ്ഥാപനം ആരംഭിക്കുന്നത്. 2016ഇല്‍ ചെച്‌നിയന്‍ പ്രസിഡന്റ് റമദാന്‍ കാദ്യറോവിന്റെ അതിഥികളായി മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും, ഡയറക്ടര്‍ ഡോ എ.പി അബ്ദുല്‍ ഹകീം അസ്ഹരിയും ഗ്രോസ്‌നിയയിലെത്തിയ സന്ദര്‍ഭത്തില്‍ ആ രാജ്യത്തെ പ്രമുഖ അക്കാദമിക പണ്ഡിതരാണ് മര്‍കസ് കാമ്പസ് ചെച്‌നിയയില്‍ ആരംഭിക്കാന്‍ അഭ്യര്‍ത്ഥിച്ചത്. അക്കാദമിക കരാറിന്റെ ഭാഗമായി ചെച്‌നിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മദീനത്തുന്നൂര്‍ കാമ്പസിലും, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചെച്‌നിയന്‍ കാമ്പസിലും പഠിക്കാന്‍ അവസരങ്ങളൊരുക്കാനും ധാരണയായിട്ടുണ്ട്. ചെച്‌നിയയില്‍ അക്കാദമിക വര്‍ഷം തുടങ്ങുന്ന സെപ്തംബര്‍ ആദ്യവാരം മുതല്‍ മര്‍കസ് നടത്തുന്ന വിവിധ അക്കാദമിക പ്രോഗ്രാമുകള്‍ ചെച്‌നിയയില്‍ ആരംഭിക്കും. റഷ്യന്‍ റിപ്പബ്ലിക്കിലെ കൂടുതല്‍ സ്ഥലങ്ങളില്‍ മര്‍കസ് സ്ഥാപനങ്ങള്‍ ആരംഭിക്കാനും ധാരണയായിട്ടുണ്ട്.


മര്‍കസിന്റെ അക്കാദമികമായ ചലനാത്മകതയും, സ്ഥാപനം മുന്നോട്ടു വെക്കുന്ന ഇസ്‌ലാമിന്റെ ശരിയായ ജ്ഞാന വ്യവസ്ഥയും വിശ്വാസസംഹിതയും ലോകത്തെ ആകര്‍ഷിക്കുന്നുവെന്ന് മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. സഊദി അറേബ്യ, യു.എ.ഇ, മലേഷ്യ, ന്യൂസിലാന്‍ഡ്, ഫിജി, ബ്രിട്ടന്‍, തുര്‍ക്കി, ഈജിപ്ത്, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം മര്‍കസിന്റെ വിവിധ തരത്തിലുള്ള അക്കാദമിക സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഒരു ആഗോള സ്ഥാപനം എന്ന നിലയില്‍ അക്കാദമികവും ഭൗതികവുമായ തികവോടെ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുകയാണ് മര്‍കസെന്നും ചെച്‌നിയയില്‍ സ്ഥാപനം ആരംഭിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply