Latest News :
അഞ്ച് ഇന്ത്യക്കാരുടെ കൊലപാതകം; മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി
Home » , , » മര്‍കസില്‍ പ്രവാസി സഖാഫി സമ്മിറ്റ് ആഗസ്റ്റ് ഏഴിന്

മര്‍കസില്‍ പ്രവാസി സഖാഫി സമ്മിറ്റ് ആഗസ്റ്റ് ഏഴിന്

Written By Muhimmath News on Tuesday, 31 July 2018 | 11:29

കാരന്തുര്‍: മര്‍കസ് ഇസ്ലാമിക കോളേജുകളിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ സഖാഫി സ്‌കോളര്‍ഴ്‌സിന്റെ ക്ഷേമൈശ്വര്യ കാര്യങ്ങളും ദഅവയുടെ നൂതന മാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യാനായി നാട്ടിലെത്തിയ മുഴുവന്‍ പ്രവാസി സഖാഫികളുടെയും സമ്മിറ്റ് ഓഗസ്റ്റ് ഏഴിനു ചൊവ്വാഴ്ച മര്‍കസില്‍ നടക്കും.

 രണ്ടു മണിക്ക് നടക്കുന്ന സമ്മിറ്റിനു കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സി . മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് , ഡോ. എം എ എച്. അസ്ഹരി തുടങ്ങിയവര്‍ നേതൃത്വം നല്‍കും .
ചടങ്ങില്‍ പ്രവാസി സഖാഫികളുടെ ഐഡന്റി കാര്‍ഡ് വിതരണവും നടക്കും . നാട്ടിലെത്തിയ മുഴുവന്‍ പ്രവാസി സഖാഫികളും 9846311199, 9745913657 എന്ന നമ്പര്‍ മുഖേനയോ saquafishura.com/pravasiregitsration എന്ന ലിങ്ക് മുഖേനയോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved