Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എസ് എസ് എഫ് ജില്ല ഉണര്‍ത്തു സമ്മേളനം; സിയാറത്ത് 400 കേന്ദ്രങ്ങളില്‍

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: കൂടുതല്‍ ഓഫ് ക്യാമ്പസുകളും പുതിയ പഠന സംരംഭങ്ങളുമായി മുഹിമ്മാത്ത് വിദ്യാഭ്യാസ സേവനമേഖല വിപുലപ്പെടുത്തുന്നു.
മുഹിമ്മാത്തിന്റെ പുതിയ നാല് ഓഫ് ക്യാമ്പസുകള്‍ പ്രവര്‍ത്തനം തുടങ്ങി. 












കര്‍ണാടകയിലെ ആദ്യ ക്യാമ്പസ് ഈശ്വരമംഗലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പി.യു.സി, ഡിഗ്രി പഠനത്തോടൊപ്പം ഇസ്‌ലാമിക് സയന്‍സില്‍ ദഅ്‌വ കോഴ്‌സാണ് ഇവിടെയുള്ളത്. സയ്യിദ് സൈനുല്‍ ആബിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്തു. 














കുമ്പള ശാന്തിപ്പള്ളത്ത് നിലവിലെ പള്ളിദര്‍സിനു പുറമെ സയന്‍സ് പഠനത്തോടൊപ്പം ഇസ്ലാമിക വിഷയങ്ങള്‍ക്കും അവസരം നല്‍കി മുഹി്മ്മാത്ത് സയന്‍സ് ദഅ്‌വാ അക്കാദമി പ്രവര്‍ത്തനമാരംഭിച്ചു.
കളത്തൂര്‍ മദീനാ മഖ്ദൂമിലെ മുഹിമ്മാത്ത് ഓഫ് ക്യാമ്പസില്‍ പ്ലസ്ടു, ഡിഗ്രി പഠനത്തോടൊപ്പം ഇസ്ലാമിക് ദഅ്‌വാ കോഴ്‌സും നല്‍കുന്നു. കോഴ്‌സിന്റെ ഉദ്ഘാടനം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ നിര്‍വഹിച്ചു. 



ബാഡൂര്‍ ജുമാ മസ്ജിദില്‍ ആരംഭിച്ച മുഹിമ്മാത്ത് ഓഫ് ക്യാമ്പസില്‍ ഇസ്ലാമിക ദഅ്‌വാ കോഴ്‌സിനു പുറമെ പ്ലസ്ടു, ഡിഗ്രി കോഴ്‌സുകള്‍ക്കും അവസരമൊരുക്കിയിട്ടുണ്ട്. കോഴ്‌സിന്റെ ഉദ്ഘാടനം സയ്യിദ് അഹ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍ നിര്‍വഹിച്ചു.

അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ സ്ഥലങ്ങളില്‍ ഓഫ് ക്യാമ്പസുകള്‍ തുടങ്ങാന്‍ മുഹിമ്മാത്തിന് പദ്ധതിയുണ്ട്. കൂടുതല്‍ മേഖലകളിലേക്ക് സേവനം വ്യാപിപ്പിക്കുകയും കയ്യെത്തും ദൂരത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം നല്‍കുകയുമാണ് മുഹിമ്മാത്ത് ലക്ഷ്യംവെക്കുന്നത്.

 പുത്തിഗെ മുഹിമ്മാത്ത് നഗറിലെ മെയിന്‍ ക്യാമ്പസില്‍ മാത്രം രണ്ടായിരത്തോളം പേര്‍ താമസിച്ച് പഠിക്കുന്നുണ്ട്. ഓഫ് ക്യാമ്പസുകളിലൂടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം ലഭിക്കും. 



Leave A Reply