Friday, 20 July 2018

മുഹിമ്മാത്തില്‍ സി അബ്ദുല്ല മുസ്ലിയാര്‍ അനുസ്മരണം 27ന്; കാന്തപുരം സംബന്ധിക്കും

പുത്തിഗെ: മുഹിമ്മാത്ത് വൈസ് പ്രസിഡന്റും സുന്നി സംഘടനാ-സ്ഥാപന സാരഥിയുമായിരുന്ന ഹാജി സി അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണം 27ന് പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. 

27ന് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരാനന്തരം സിയാറത്ത് നടക്കും. ഖത്മുല്‍ ഖുര്‍ആന്‍, ദിക് ര്‍ഹല്‍ഖ, അഹ്ദലിയ്യ മജ്‌ലിസ്, അനുസ്മരണ പ്രഭാഷണം, പ്രാര്‍ഥനാ സംഗമം, തബറുക്ക് വിതരണം തുടങ്ങിയ പരിപാടികളോടെ വൈകിട്ട് ഏഴു മണിക്ക് സമാപിക്കും.

മുഹിമ്മാത്ത് പ്രസിഡന്റ് ശൈഖുനാ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍, സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഇസ്മാഈല്‍ ബാഫഖി, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ഹാജി അമീറലി ചൂരി, പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, അബ്ദുര്‍റഹ്മാന്‍ അ്ഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഹമീദ് മൗലവി ആലംപാടി, പാത്തൂര്‍ മുഹമ്മദ് സഖാഫി, ബശീര്‍ പുളിക്കൂര്‍, ലണ്ടന്‍ മുഹമ്മദ് ഹാജി, ഹനീഫ് ഹാജി ഉപ്പള, ജബ്ബാര്‍ സഖാഫി പാത്തൂര്‍, അന്തുഞ്ഞി മൊഗര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 



SHARE THIS

Author:

0 التعليقات: