Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , » മൂന്നുകാറുകള്‍ ഇടിച്ചുതെറിപ്പിച്ച ബിഎംഡബ്ല്യു ഓടിച്ചിരുന്ന സീരിയല്‍ താരം അറസ്റ്റില്‍

മൂന്നുകാറുകള്‍ ഇടിച്ചുതെറിപ്പിച്ച ബിഎംഡബ്ല്യു ഓടിച്ചിരുന്ന സീരിയല്‍ താരം അറസ്റ്റില്‍

Written By Muhimmath News on Sunday, 22 July 2018 | 13:35



മുംബൈ: അശ്രദ്ധമായി വാഹനമോടിച്ച പ്രമുഖ സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് ശുക്‌ളയുടെ കാര്‍ അപകടത്തില്‍പെട്ടു. അമിത വേഗത്തിലെത്തിയ നടന്റെ ബിഎംഡബ്ല്യു എക്‌സ് അഞ്ചു സ്‌പോര്‍ട്‌സ് കാര്‍ മറ്റു രണ്ട് വാഹനങ്ങളിലിടിച്ച് ഡിവൈഡര്‍ തകര്‍ത്താണ് നിന്നത്. മുംബൈയിലെ ഓഷിവാര എരിയയിലായിരുന്നു സംഭവം.

അശ്രദ്ധമായി വാഹനമോടിച്ചതിന് സിദ്ധാര്‍ത്ഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് 5000 രൂപയുടെ ജാമ്യത്തില്‍ നടനെ വിട്ടയച്ചു. 2014ലും സിദ്ധാര്‍ത്ഥിന്റെ വാഹനം അപകടത്തില്‍പെട്ടിരുന്നു. 'ബാലിക വധു', 'ദില്‍ സെ ദില്‍ തക്' എന്നീ ജനപ്രിയ പരമ്പരകളിലൂടെ ശ്രദ്ധേയനാണ് സിദ്ധാര്‍ത്ഥ് ശുക്‌ള. കരണ്‍ ജോഹറിന്റെ 'ഹംറ്റി ശര്‍മ്മ കി ദുല്‍ഹനിയ' എന്ന ചിത്രത്തിലും സിദ്ധാര്‍ത്ഥ് അഭിനയിച്ചിട്ടുണ്ട്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved