കാസര്‍കോട്: വര്‍ഗീയവാദികള്‍ ഇന്ത്യ വിടുക, വര്‍ഗീയത തുലയട്ടെ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന രാജ്യരക്ഷക്ക് യുവശക്തി, രാജ്യരക്ഷാ സദസ് ആഗസ്റ്റ് 9നു മലപ്പുറത്തും കൊല്ലത്തും സംഘടിപ്പിക്കും.
പ്രസ്തുത പരിപാടിയുടെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാതല പ്രചാരണ കണ്വെന്ഷന് ആഗസ്റ്റ് 3നു വെള്ളിയാഴ്ച മൂന്നു മണിക്ക് കാഞ്ഞങ്ങാട്ട് നടത്താന്‍ എന്‍ വൈ എല്‍ കാസറഗോഡ് ജില്ലാ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
എന്‍ വൈ എല്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ഷെയ്ഖ് ഹനീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷര്‍ റഹീം ബെണ്ടിച്ചാല്‍ ഉല്‍ഘടനം ചെയ്തു. പി എം സുബൈര്‍ പടുപ്പ്, റിയാസ് അമലടുക്കം, റഷീദ് ബേക്കല്‍, അബൂ ബക്കര്‍ പൂച്ചക്കാട്, സിദിഖ് ചെങ്കള പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്രി പടുപ്പ് സ്വാഗതവും ജില്ലാ ട്രഷറര്‍ ഹനീഫ് പി എച് നന്ദിയും പറഞ്ഞു.