Latest News :
Home » , , » ഗോരക്ഷാ കൊലപാതകികളെ വസതിയിലേക്ക് മാലയിട്ട് സ്വീകരിച്ച് കേന്ദ്രമന്ത്രി

ഗോരക്ഷാ കൊലപാതകികളെ വസതിയിലേക്ക് മാലയിട്ട് സ്വീകരിച്ച് കേന്ദ്രമന്ത്രി

Written By Muhimmath News on Saturday, 7 July 2018 | 10:18
























ഹസാരിബാദ്: ഗോരക്ഷാ കൊലപാതകികളെ മാലയിട്ട് സ്വീകരിച്ച് പുതിയ വിവാദം സൃഷ്ടിച്ച് കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ. ഗോരക്ഷാ കൊലപാതകികളെ മാലയിട്ട് സ്വീകരിച്ച് അവരുടെ ഇടയില്‍ നിന്നുകൊണ്ടുള്ള മന്ത്രിയുടെ ഫോട്ടോയും പ്രചരിക്കുന്നുണ്ട്. എട്ട് കുറ്റവാളികളെയും സ്വന്തം വസതിയിലേക്കാണ് മന്ത്രി മാലയിട്ട് സ്വീകരിച്ചത്.

മന്ത്രിയുടെ നടപടിക്കെതിരെ ജാര്‍ഖണ്ഡിലെ പ്രതിപക്ഷ നേതാവ് ഹേമന്ത് സോറന്‍ രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ പ്രവൃത്തി മോശമായി എന്ന് മന്ത്രിക്കെതിരെയുള്ള ട്വീറ്റില്‍ സോറന്‍ പറഞ്ഞു. മന്ത്രിയുടെ പഠിച്ച ഹാര്‍വാര്‍ഡ് സര്‍വകലാശാലയെ കൂടി ടാഗ് ചെയ്തായിരുന്നു ഹേമന്ത് സോറന്റെ പ്രതികരണം.

നിങ്ങളുടെ സര്‍വകലാശാലയിലെ ഒരു മുന്‍ വിദ്യാര്‍ത്ഥി ഗോരക്ഷാ കൊലപാതകികളെ അഭിനന്ദിക്കുന്ന തരത്തിലാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. മന്ത്രിയുടെ പ്രവൃത്തിയില്‍ ഹാര്‍വാഡ് സര്‍വകലാശാലയുടെ നിലപാട് എന്താണെന്നും സോറന്‍ ട്വീറ്റില്‍ ചോദിച്ചു. എന്നാല്‍ സോറന്റെ ട്വീറ്റിനോട് പ്രതികരിക്കാന്‍ സിന്‍ഹ തയ്യാറായില്ല. ഈ ഘട്ടത്തില്‍ ഇതിനോട് പ്രതികരിക്കണ്ട ആവശ്യം ഇല്ലെന്നായായിരുന്നു മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

ഗോമാംസം കൈവശം വച്ചെന്നാരോപിച്ച് രാഗംഡില്‍ അലീമുദീന്‍ എന്നയാളെയായിരുന്നു സംഘം തല്ലിക്കൊന്നത്. 11 പേരാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved