Thursday, 19 July 2018

ഛത്തീസ്ഗഢില്‍ മൂന്ന് സ്ത്രീകളുള്‍പ്പടെ ഏഴ് നക്‌സലുകള്‍ കൊല്ലപ്പെട്ടു
























റായ്പൂര്‍: ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയിലുണ്ടായ ഏറ്റമുട്ടലില്‍ മൂന്ന് സ്ത്രീകളുള്‍പ്പടെ ഏഴ് നക്‌സലുകള്‍ കൊല്ലപ്പെട്ടു. സുരക്ഷസേനയുമായുണ്ടായ ഏറ്റമുട്ടലിലാണ് നക്‌സലുകള്‍ കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ ആറ് മണിയോടെ കാടിനടുത്തുള്ള തിമിനാര്‍പുഷ്‌നര്‍ ഗ്രാമങ്ങളുടെ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡ്, സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് എന്നിവയുടെ സംയുക്ത സേനയാണ് നക്‌സലുകള്‍ക്കെതിരെ ആക്രമണം നടത്തിയത്. സംഭവസ്ഥലത്ത് നിന്ന് രണ്ട് .303 റൈഫിളുകളും 12 ബോര്‍ ഗണ്ണുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: