Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , , , » സമൂഹമാധ്യമ നിരീക്ഷണം: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

സമൂഹമാധ്യമ നിരീക്ഷണം: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

Written By Muhimmath News on Friday, 13 July 2018 | 19:31


ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് സുപ്രിംകോടതി. സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി 'സോഷ്യല്‍ മീഡിയ കമ്യൂണിക്കേഷന്‍ ഹബ്ബുകള്‍' സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് എതിരെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്ര നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതി വിമര്‍ശനം ഉണ്ടായത്.

ജനങ്ങളുടെ സോഷ്യല്‍ മീഡിയയുടെ ഇടപെടലുകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്തു തുടങ്ങിയാല്‍ ഇന്ത്യ ഭരണകൂട നിരീക്ഷണമുള്ള രാജ്യമായി മാറുമെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ നിരീക്ഷിക്കാനുള്ള നീക്കത്തെപ്പറ്റി രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്രം വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved