Tuesday, 17 July 2018

കനത്ത മഴ: കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു


കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കോട്ടയം വഴി കടന്ന് പോകേണ്ട ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. കാലവര്‍ഷ കെടുതികളില്‍ സംസ്ഥാനത്ത്  ഇന്ന് മൂന്ന് പേര്‍ കൂടി മരിച്ചു.  ഇതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 14 ആയി. 


മലപ്പുറത്ത് ഒരാള്‍ ഷോക്കേറ്റും കോട്ടയത്ത് ഒഴുക്കില്‍പ്പെട്ടുമാണ് മരിച്ചത്. ആലപ്പുഴയിലെ പുഞ്ചയിലെ വെള്ളത്തില്‍ താറാവിന്‍പറ്റത്തെ തെളിക്കുമ്പോള്‍ ഫൈബര്‍ വള്ളം മറിഞ്ഞാണ് മൂന്നാമത്തെ മരണം.


അതേ സമയം, കാലവര്‍ഷം കനത്തതോടെ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാവുകയാണ്. ചൊവ്വാഴ്ച രാവിലെ മഴക്ക് അല്‍പ്പം ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ട് ഒഴിയുന്നില്ല. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. 16 വീടുകള്‍ പൂര്‍ണമായും 558 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നാണ് ഏകദേശ കണക്ക്. ഇതുവരെ തുറന്ന 111 ദുരിതാശ്വാസ 
ക്യാമ്പുകളില്‍ 22,00ത്തോളം പേരാണ് കഴിയുന്നത്. സംസ്ഥാനത്തെ ജലസംഭരണകളിലെ ജലനിരപ്പും ഉയരുകയാണ്. പല അണക്കെട്ടുകളില്‍ ജലനിരപ്പ് 70 ശതമാനം കഴിഞ്ഞു. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ ജലനിരപ്പാണ് പല അണക്കെട്ടുകളിലും ഇപ്പോഴുള്ളത്.


SHARE THIS

Author:

0 التعليقات: