Latest News :
അഞ്ച് ഇന്ത്യക്കാരുടെ കൊലപാതകം; മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി
Home » , » ഇംഫാല്‍- ഡല്‍ഗി വിമാനത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ഇംഫാല്‍- ഡല്‍ഗി വിമാനത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

Written By Muhimmath News on Wednesday, 25 July 2018 | 21:35


ന്യൂഡല്‍ഹി: ഇംഫാലില്‍ നിന്ന് ഗോഹട്ടി വഴി ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഏഷ്യ വിമാനത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. വിമാനത്തിന്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടത്.


ടോയ്‌ലറ്റ് പേപ്പര്‍ കുഞ്ഞിന്റെ വായില്‍ തിരുകിയ നിലയിലായിരുന്നു മൃതദേഹം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് കുഞ്ഞിന്റെ അമ്മയെന്ന് കരുതുന്നതായി പോലീസ് സൂചിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved