Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , , , » നീലേശ്വരം അനാഥ അഗതി മന്ദിരം; യൂനുസ് പറമ്പത്ത് പ്രസിഡന്റ്, ഫിനാസ് പി എം എച് ജനറല്‍ സെക്രട്ടറി

നീലേശ്വരം അനാഥ അഗതി മന്ദിരം; യൂനുസ് പറമ്പത്ത് പ്രസിഡന്റ്, ഫിനാസ് പി എം എച് ജനറല്‍ സെക്രട്ടറി

Written By Muhimmath News on Friday, 13 July 2018 | 20:19


അല്‍ ഐന്‍ : നീലേശ്വരം ആനച്ചാല്‍ നുസ്രത്തുല്‍ ഇസ്ലാം ചാരിറ്റബിള്‍ ട്രസ്റ്റ് അനാഥ അഗതി മന്ദിരം യു എ ഇ ദേശീയ കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് യൂനുസ് പറമ്പത്തിന്റെ അധ്യക്ഷതയില്‍ അല്‍ ഐനില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം ശംശുദീന്‍ അരിഞ്ചിര ഉദ്ഘാടനം ചെയ്തു. 

ബഷീര്‍ ആനച്ചാല്‍, യൂനുസ് പറമ്പത്ത്, സാദത്ത് പുഴക്കര, ഫിനാസ് പി എം എച് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി യൂനുസ് പറമ്പത്ത് പ്രസിഡണ്ട്, ഫിനാസ് പി എം എച് ജനറല്‍ സെക്രട്ടറി, അബു താഹിര്‍ ഫിനാന്‍സ് സെക്രട്ടറി, സനീല്‍ പുഴക്കര, നിസാര്‍ ഖാത്തിം, ഇസ്മായില്‍ ടി പി വൈസ് പ്രസിഡണ്ട്, ബഷീര്‍ ആനച്ചാല്‍, നൗഫല്‍ ടി സി, സാദിഖ് പി ആനച്ചാല്‍ സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു. സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് വേണ്ടി വിപുലമായ പ്രവര്‍ത്തക സമിതി ഭാരവാഹികളെയും തിരഞ്ഞെടുത്തു. അബുതാഹിര്‍ സ്വാഗതവും, ഫിനാസ് പി എം എച് നന്ദി പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved