Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , » അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Written By Muhimmath News on Saturday, 14 July 2018 | 17:53


കാഞ്ഞങ്ങാട്: ഗള്‍ഫില്‍ നിന്നും അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തി ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. അജാനൂര്‍ കൊത്തിക്കാലിലെ ഹസ്സന്റെ മകന്‍ ഷെമീം (26) ആണ് മരിച്ചത്. 

ഗള്‍ഫില്‍ പിതാവിന്റെ കടയില്‍ ജോലി ചെയ്തുവരുന്നതിനിടയില്‍ ഒരു വര്‍ഷം മുമ്പാണ് ഷെമീം അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തിയത്. വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ഷെമീം വെള്ളിയാഴ്ച രാത്രി 7.30 മണിയോടെ എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. 

അവിവാഹിതനാണ്. ഫാത്വിമയാണ് മാതാവ്. ഏക സഹോദരന്‍ ശിഹാബ് ഗള്‍ഫിലായിരുന്നു. അനുജന്റെ അസുഖം മൂര്‍ഛിച്ച വിവരമറിഞ്ഞ് നാട്ടിലെത്തിയിരുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved