Latest News :
ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു
Home » , , » പ്രവാസിയും പഴയകാല വോളിബോള്‍ താരവുമായ മേല്‍പറമ്പ് 'സീ വ്യൂ'വിലെ കെ.പി മാഹിന്‍ അന്തരിച്ചു.

പ്രവാസിയും പഴയകാല വോളിബോള്‍ താരവുമായ മേല്‍പറമ്പ് 'സീ വ്യൂ'വിലെ കെ.പി മാഹിന്‍ അന്തരിച്ചു.

Written By Muhimmath News on Monday, 16 July 2018 | 17:04


കാസര്‍കോട്: പ്രവാസിയും പഴയകാല വോളിബോള്‍ താരവുമായ മേല്‍പറമ്പ് 'സീ വ്യൂ'വിലെ കെ.പി മാഹിന്‍ (70) അന്തരിച്ചു. ഷാര്‍ജ അല്‍ ഖാസ്മിയ ആസ്പത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. പരേതരായ കെ.പി ഹസന്‍കുട്ടി ഹാജിയുടേയും ബീഫാത്തിമയുടേയും മകനാണ്. 

രണ്ട് പതിറ്റാണ്ടോളം പ്രശസ്തമായ എം.ഐ.എസ് കമ്പനിയില്‍ ജോലി ചെയ്തിരുന്നു. ഭാര്യ: ഫാത്തിമാബി. മക്കള്‍: സമീര്‍ ഹസ്സന്‍ (എഞ്ചിനീയര്‍, ബഹ്‌റൈന്‍), ആയിഷ സൗമിയ. മരുമക്കള്‍: മുനവ്വര്‍ സമാന്‍ ഫോര്‍ട്ട്‌റോഡ്, ബുഷ്‌റ പച്ചക്കാട്. സഹോദരങ്ങള്‍: പരേതനായ മുഹമ്മദ് കുഞ്ഞി, കെ.പി അഹമ്മദ് കൊട്ട്യാടി, സാറാബി ചെമനാട്, ജമീല ബെണ്ടിച്ചാല്‍. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved