Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » ഐ.എന്‍.എല്‍ മുന്‍ ജില്ലാ കമ്മിറ്റിയംഗവും ഐ.എന്‍.എല്‍.പള്ളിക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ടി.ഹുസൈന്‍ ഹാജി അന്തരിച്ചു

ഐ.എന്‍.എല്‍ മുന്‍ ജില്ലാ കമ്മിറ്റിയംഗവും ഐ.എന്‍.എല്‍.പള്ളിക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ടി.ഹുസൈന്‍ ഹാജി അന്തരിച്ചു

Written By Muhimmath News on Friday, 6 July 2018 | 19:32


പള്ളിക്കര: പ്രവാസിയും ഐ.എന്‍.എല്‍ മുന്‍ ജില്ലാ കമ്മിറ്റിയംഗവും ഐ.എന്‍.എല്‍.പള്ളിക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ടി.ഹുസൈന്‍ ഹാജി (64) അന്തരിച്ചു. ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫിന്റെ സഹോദരനാണ്. അബുദാബി ഐ.എം.സി.സി.കമ്മിറ്റിയംഗവുമായി പ്രവര്‍ത്തിച്ചു. 1975 ല്‍ കെ.എം.സി.സി. യു. എ. ഇ യുടെ സ്ഥാപക അംഗം കുടിയായിരുന്നു. 

പരേതരായ അബ്ദുല്‍ ഖാദര്‍ മുക്രി  നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ. ദൈനബി. മക്കള്‍: അബ്ദുല്‍ ഖാദര്‍ (ഷാര്‍ജ): ഷഫീഖ് ഹുദവി (അധ്യാപകന്‍, ചിത്താരി ജമാഅത്ത് യു.പി.സ്‌കൂള്‍), ഷരീഫ് (എന്‍ഞ്ചിനീയര്‍, ദുബൈ), സുമയ്യ, സമീറ, മരുമക്കള്‍: അബൂബക്കര്‍ പൂച്ചക്കാട്(ദുബൈ), അബ്ദുല്‍ കരീം ചിത്താരി (ഗള്‍ഫ്), ആയിഷ, സഹദിയ. മറ്റു സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ മജീദ്, സഫിയ, റംല, കൗലത്ത്, മൈമൂന, പരേതയായ ബീഫാത്തിമ, തൊട്ടി മുഹ്യുദ്ധീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. 

ഐഎന്‍എല്‍ നേതാക്കളായ മൊയ്തീന്‍ കുഞ്ഞി കളനാട്, അസീസ് കടപ്പുറം.സുബൈര്‍ പടുപ്പ്. മുസ്തഫ തോരവളപ്പ്, സി എം എ ജലീല്‍, പി കെ അബദു റഹ്മാന്‍ മാസ്റ്റര്‍, കപ്പണ മുഹമ്മദ് കുഞ്ഞി ഹംസ മാസ്റ്റര്‍ സഫറുല്ലാ ഹാജി ഇഖ്ബാല്‍ മാളിക, റിയാസ് അമനടുക്കം ഹമീര്‍ കൊടി, മുനീര്‍ കണ്ടാളം ഖാദര്‍ ആലമ്പാടി റഹീം ബെണ്ടിച്ചാല്‍ ഹനീഫ കടപ്പുറം എന്നിവര്‍ അനുശോചിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved