Latest News :
...
Home » , » ഒന്നര വര്‍ഷം മുമ്പ് കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഒന്നര വര്‍ഷം മുമ്പ് കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Written By Muhimmath News on Monday, 2 July 2018 | 17:16


കുമ്പള: ഒന്നര വര്‍ഷം മുമ്പ് കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇച്ചിലം കോട് സ്വദേശിയും മായിപ്പാടി, പെര്‍ദ്ദന ക്ഷേത്രത്തിനു സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ സദാശിവ (28)യാണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. ഒന്നര വര്‍ഷം മുമ്പ് ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്കു മടങ്ങവെ സൂരംബയല്‍ സീതാംഗോളി റോഡിലെ ഗ്യാരേജിനടുത്ത് കാറിടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. 

പരേതനായ ബാബു -സീത ദമ്പതികളുടെ മകനാണ് സദാശിവ. അവിവാഹിതനാണ്. സഹോദരങ്ങള്‍: കൃഷ്ണ, ഉമേശ, പ്രേമ, ലളിത.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved