Latest News :
Home » , , » എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനിടെ കുഴഞ്ഞുവീണ് കിനാനൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനിടെ കുഴഞ്ഞുവീണ് കിനാനൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

Written By Muhimmath News on Friday, 13 July 2018 | 19:41



നീലേശ്വരം: എ.ടി.എം കൗണ്ടറില്‍ നിന്നും പണം പിന്‍വലിക്കുന്നതിനിടെ കുഴഞ്ഞുവീണ് കിനാനൂര്‍ സ്വദേശി അജ്മാനില്‍ മരണപ്പെട്ടു. ചോയ്യംകോട് കിനാനൂരിലെ ദിനേശന്‍ പാണ്ഡ്യാട്ടി (48)യാണ് മരിച്ചത്. വര്‍ഷങ്ങളായി അജ്മാനില്‍ കട നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം അജ്മാനിലെ എടിഎം കൗണ്ടറില്‍ നിന്നും പണം പിന്‍വലിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയും മരണപ്പെടുകയുമായിരുന്നു. 

പി. കൃഷ്ണന്‍ പി. ജനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പി. പ്രകാശന്‍ (ദേശാഭിമാനി, കണ്ണൂര്‍), പി ജയശ്രീ (അധ്യാപിക, നെല്ലിക്കുന്ന് എ.യു.പി സ്‌കൂള്‍), ഷീജ (തിമിരി).

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved