Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page

കളനാട്: എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ സ്വലാഹുദ്ദീന് അയ്യൂബിയുടെ പിതാവുംപ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ പാരായണത്തില്‍ പ്രശസ്തനുമായ കളനാട് റാബിയ മന്‍സിലില്‍ പാലത്തിങ്കര പി കെ അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ (70) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെ ദേശി സഅദിയ്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. 

കളനാട് മദ്രസയുടെ സ്ഥാപിത കാലം മുതല്‍ മദ്രസയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വന്നിരുന്നു. മദ്രസയിലെ പ്രധാനാധ്യാപകന്‍ കൂടിയായിരുന്നു. കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ശിഷ്യഗണങ്ങള്‍ക്ക് ഉടമയുമാണ്. ഭാര്യ: ടി കെ നഫീസ. മക്കള്‍: അബ്ദുല്‍ ഹക്കീം (ദുബൈ), അബ്ദുല്‍ മുജീബ് (കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍), മുഹമ്മദ് നൗഫല്‍ (ഒമാന്‍), ഫക്രുദ്ദീന്‍, അബ്ദുല്‍ ലത്വീഫ് (ഖത്തര്‍), സ്വലാഹുദ്ദീന്‍ അയ്യൂബി (സഅദിയ വിമണ്‍സ് കോളജ് പ്രിന്‍സിപ്പാള്‍, എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട്), മുഹമ്മദ് സക്കറിയ്യ (ഖത്തര്‍), മുഹമ്മദ് സിറാജ് (ഹോം ബില്‍ഡേഴ്‌സ്, കളനാട്), റാബിയ (ഇടുവുങ്കാല്‍). 

മരുമക്കള്‍: ഇസ്മാഈല്‍ ഇടുവുങ്കാല്‍, സി എച്ച് സഫിയ (കളനാട്), ഹാജിറ (ബന്തിയോട്, കൊക്കച്ചാല്‍), ഷംസീന (മാക്കോട്), ഹസീന, ഹവ്വാബി കീഴൂര്‍, ഹാജറ (കാഞ്ഞങ്ങാട് പഴയ കടപ്പുറം), ഷഹാന (കളനാട്). സഹോദരങ്ങള്‍: ബി കെ അബൂബക്കര്‍ മൗലവി പാലത്തിങ്കര (കാലടി), ഹലീമ (കണ്ണൂര്‍, പഴശ്ശി), പരേതരായ അഹ് മദ്, കുഞ്ഞി ബീവി, ആസിയ.


പാലത്തിങ്കര അബ്ദുര്‍റഹ്്മാന്‍ മുസ്‌ലിയാരുടെ നിര്യാണത്തില്‍ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയതങ്ങള്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, എസ് എം എ ജില്ലാ പ്രസിഡന്റ് കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന് ജഅഫര്‍, ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

Leave A Reply