Latest News :
...
Home » , » പി എം കുഞ്ഞഹമദ് പാടലട്ക്ക നിര്യാതനായി

പി എം കുഞ്ഞഹമദ് പാടലട്ക്ക നിര്യാതനായി

Written By Muhimmath News on Sunday, 8 July 2018 | 21:04


ബദിയടുക്ക : പാടലടുക്ക  പി എം കുഞ്ഞഹമ്മദ് (77)നിര്യാതനായി. വാര്‍ദ്ധക്ക്യ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് വീട്ടിലായിരുന്നു അന്ത്യം. മത്സ്യക്കച്ചടത്തിനു പുറമെ കണ്ണേറിനു ആത്മീയ ചികില്‍സ വഴി ജനപ്രിയനായിരുന്നു. നൂറ്ക്കണക്കിനാളുകള്‍ വീട്ടിലെത്തി പ്രാര്‍ത്ഥനയിലും പാടലട്ക്ക ഖിളര്‍ ജുമാ മസ്ജിദില്‍ നടന്ന ജനാസ നിസ്‌ക്കാരത്തിലും ഖബ്‌റടക്കത്തിലും സംബന്ധിച്ചു. 

സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ഹൈദ്രൂസി ബപാലിപ്പൊനം നാസറുദ്ദീന്‍ ബദ്രി ബബാപ്പാലിപൊനം, അബ്ദുല്‍ ഹമീദ് ദാരിമി, സലാം സഖാഫി പാടലടുക്ക, അശ്‌റഫ് ഹുദവി, അബ്ദുല്ല മുഗു, അബ്ദുല്‍ റഹ്മാന്‍ കോട്ട, തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. മക്കള്‍: ബദ്രുദ്ദീന്‍ , മുഹമ്മദ് കുഞ്ഞി  , ഹാരിസ് , സുഹ്ര , ഹാജറ ,  മൈമൂന , മരുമക്കള്‍: ഹസ്സന്‍ , മുജീബുറഹ്മാന്‍ മൗലവി , ഇബ്രാഹീം ചിത്തട്ടി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved