Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page
പെര്‍ള: സൂഫീവര്യനും പ്രമുഖ പണ്ഡിതനുമായ സയ്യിദ് ഉമര്‍കോയ തങ്ങള്‍ ജമലുല്ലൈലി കാട്ടുകുക്കെ (81) വഫാത്തായി. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. താന്‍ നട്ടുവളര്‍ത്തിയ സ്ഥാപനത്തിന്റെ തിരുമുറ്റത്ത് മുമ്പേ സജ്ജമാക്കിയ സ്ഥലത്താണ് ഖബറടക്കം. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി മയ്യിത്ത് നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കി

സയ്യിദ് മുഹമ്മദ് മൗല തങ്ങള്‍ പുത്തിഗെ, സയ്യിദ് ഇമ്പിച്ചികോയ തങ്ങള്‍ കാട്ടുകുക്ക, സയ്യിദ് അഹ്മദുല്‍ കബീര്‍ തങ്ങള്‍ മുഖാരികണ്ടം, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ഉക്കിനടുക്ക എന്നിവര്‍ മക്കളാണ്.

സയ്യിദ് ഉമര്‍കോയ ജമുല്ലൈലി തങ്ങളുടെ നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുര്‍റഹ്മാന്‍ കാമില്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു. പരേതന്റെ പേരില്‍ മയ്യത്ത് നിസ്‌കരിക്കാനും പ്രത്യേക പ്രാര്‍ഥന നടത്താനും നേതാക്കള്‍ അഭ്യര്‍ഥിച്ചു. 

Leave A Reply