Latest News :
Home » , » അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു

Written By Muhimmath News on Sunday, 8 July 2018 | 18:33


മുണ്ട്യത്തടുക്ക: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു. പള്ളത്തിന് സമീപം പജ്ജിയോട്ടയിലെ അബ്ദുല്ല കുഞ്ഞി ജലീല ദമ്പതികളുടെ മകന്‍ ജലാലുദ്ദീന്‍ എന്ന താഹിര്‍ (20) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ശനിയാഴ്ച നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ താഹിറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. പ്ലസ്ടു പഠനത്തിന് ശേഷം സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. സഹോദരങ്ങള്‍: നസിയ, ജാബിറ, റിസ്വാന, മജിദ, അസൂറ, സിയാദ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved