Latest News :
...
Home » , , , » മകന്റെ മരണത്തില്‍ മനംനൊന്ത് അമ്മയും മരിച്ചു

മകന്റെ മരണത്തില്‍ മനംനൊന്ത് അമ്മയും മരിച്ചു

Written By Muhimmath News on Thursday, 5 July 2018 | 19:35


നീലേശ്വരം: മകന്റെ മരണത്തില്‍ മനംനൊന്ത് അമ്മയും മരിച്ചു. ബെംഗളൂരുവില്‍ എന്‍ജിനിയറായ ചോയ്യംകോട് ടൗണ്‍ മാധവത്തിലെ കെ.എം.ജയപ്രകാശ് (45), മാതാവ് സി. മാധവി (65) എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചത്.

വ്യാഴാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നു കുഴഞ്ഞു വീണാണ് ജയപ്രകാശ് മരിച്ചത്. ബെംഗളൂരുവിലായിരുന്നു മരണം. വിവരം അറിഞ്ഞയുടന്‍ മാധവിയും മരിച്ചു. 

ഡോ.പ്രീതിയാണ് ജയപ്രകാശിന്റെ ഭാര്യ. മക്കള്‍: തേജസ്, യശസ് (ഇരുവരും വിദ്യാര്‍ഥികള്‍). കര്‍ണാടക ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എന്‍ജിനിയര്‍ ആയിരുന്ന പരേതനായ കെ.എം.മാധവന്റെ ഭാര്യയാണ് മാധവി. മറ്റു മക്കള്‍: പ്രസന്നകുമാര്‍ (മുംബൈ), പ്രവീണ്‍കുമാര്‍ (ദുബായ്). മരുമകള്‍: കവിത (ഹൊസ്‌പേട്ട്). സഹോദരങ്ങള്‍: ജാനകി (കണിച്ചിറ). കെ.രാജന്‍ (കിനാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക്). 

ഇരുവരുടെയും മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 നു ചോയ്യംകോട് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved