Wednesday, 18 July 2018

സയ്യിദ് അബ്ദുള്ള തങ്ങള്‍ പൈവള്ളിഗെ അന്തരിച്ചു






































സയ്യിദ് അബ്ദുല്ല തങ്ങള്‍ പൈവളിഗെ അന്തരിച്ചു


പൈവളിഗെ: ആത്മീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന പൈവളിഗെ സയ്യിദ് അബ്ദുല്ല തങ്ങള്‍ (72) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതരായ ഹുസ്സൈന്‍ ആറ്റമ്മ തങ്ങള്‍ -സല്‍മാ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: സയ്യിദത്ത് ശരീഫ ബീവി. മക്കള്‍: നസീമ ബീവി, ഫാത്തിമ ബീവി, മുനീറ ബീവി, ഉമൈറ ബീവി, ആമേന്‍ തങ്ങള്‍, നുഹ്മാന്‍ തങ്ങള്‍. മരുമക്കള്‍: പൂക്കുഞ്ഞി തങ്ങള്‍, ഹബീബുള്ള തങ്ങള്‍, ത്വാഹാ തങ്ങള്‍, അല്‍ത്താഫ് തങ്ങള്‍. സഹോദരി: കുഞ്ഞി ബീവി പയ്യക്കി. ഖബറടക്കം നാളെ ഉച്ചയോടെ പൈവളിഗെ സാദാത്ത് മഖാം ഖബര്‍സ്ഥാനില്‍.

സയ്യിദ് അബ്ദുല്ല തങ്ങളുടെ നിര്യാണത്തില്‍ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സമസ്ത വൈസ് പ്രസിഡന്റ് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.


SHARE THIS

Author:

0 التعليقات: