Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , , » ജീവനക്കാര്‍ ടോള്‍ ചോദിച്ചു; പി സി ജോര്‍ജ് എം എല്‍ എ ടോള്‍പ്ലാസയിലെ ബാരിയര്‍ തകര്‍ത്തു

ജീവനക്കാര്‍ ടോള്‍ ചോദിച്ചു; പി സി ജോര്‍ജ് എം എല്‍ എ ടോള്‍പ്ലാസയിലെ ബാരിയര്‍ തകര്‍ത്തു

Written By Muhimmath News on Wednesday, 18 July 2018 | 11:49

തൃശ്ശൂര്‍: ടോള്‍ പ്ലാസയില്‍ എംഎല്‍എയുടെ അതിക്രമം. തൃശ്ശൂര്‍ ടോള്‍ പ്ലാസയില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജാണ് അതിക്രമം കാണിച്ചത്. തന്റെ വാഹനത്തിന് ടോള്‍ ചോദിച്ചതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാത്രി ഔഡി കാറില്‍ എംഎല്‍എയും അനുയായികളും വന്ന സമയത്താണ് ടോള്‍ ചോദിച്ചത്. ഇത് കണ്ട് കാറില്‍ നിന്നും ചാടി ഇറങ്ങിയ എംഎല്‍എ ടോള്‍ ബാരിയര്‍ എംഎല്‍എയും സംഘവും ചേര്‍ന്ന് ഒടിച്ച് കളയുകയായിരുന്നു.

അതേ സമയം വാഹനത്തില്‍ എംഎല്‍എ എന്ന ബോര്‍ഡ് ഉണ്ടായിരുന്നില്ല. മറ്റൊരു വാഹനത്തിലാണ് എംഎല്‍എ യാത്ര ചെയ്തിരുന്നത്. ഇതുകൊണ്ട് തന്നെയാണ് ടോള്‍ ചോദിച്ചത്. ഇത് മറികടന്ന് ടോള്‍ ചോദിച്ചത് ശ്രദ്ധയില്‍പ്പെട്ട പിസി ജോര്‍ജ് മുന്‍ സീറ്റില്‍ നിന്നും ചാടിയിറങ്ങിയാണ് ടോള്‍ ബാരിയര്‍ പൊളിച്ചത്. 

ഒപ്പമുണ്ടായിരുന്നവരും എംഎല്‍എയ്ക്ക് ഒപ്പം ബാരിയര്‍ തകര്‍ക്കാന്‍ പുറത്തേക്ക് ഇറങ്ങി. എന്നാല്‍ വിഷയത്തില്‍ പരാതി നല്‍കിയിട്ടില്ലെന്നും സംഭവം പൊലീസിനെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ടോള്‍ അധികൃതര്‍ പറയുന്നു. സംഭവം ടോള്‍ പ്ലാസയിലെ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അതേ സമയം തന്റെ വാഹനത്തിന് ബോര്‍ഡ് ഉണ്ടായിരുന്നുവെന്നും ടോള്‍ നല്‍കേണ്ട എന്നാണ് നിയമമെങ്കിലും മറ്റൊരു വാഹനത്തിലായിരുന്നതിനാല്‍ തന്നെ ടോള്‍ കൊടുക്കാമെന്നാണ് തീരുമാനിച്ചത്. 

എന്നാല്‍ താന്‍ അഞ്ച് മിനിറ്റോളം അവിടെ നിന്നിട്ടും വാഹനത്തിന്റെ അടുത്ത് ഒരാള്‍ പോലും വരാത്തതിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തത്. അവിടെ ഉണ്ടായിരുന്നത് മുഴുവന്‍ ബംഗാളികളും തമിഴന്മാരാണെന്നും പിസി പറഞ്ഞു. കോഴിക്കോട് നിന്ന് ട്രെയിന്‍ മാര്‍ഗം കോട്ടയത്തേക്ക് വരാനാണ് തീരുമാനിച്ചത്.
ഒരു ജനപ്രതിനിധി പൊതുസ്ഥലത്ത് ഇങ്ങനെ പെരുമാറാമോ എന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും തനത് ശൈലിയിലാണ് പിസിയുടെ മറുപടി. എംഎല്‍എമാര്‍ ഇങ്ങനെ ഒക്കെ പെരുമാറിയാല്‍ മാത്രമെ ഈ നാട് രക്ഷപ്പെടുകയുള്ളുവെന്നും പിസി തുറന്നടിച്ചു. ടോള്‍ എന്ന് പറഞ്ഞ് ഗുണ്ടായിസം കാണിക്കാന്‍ വന്നാല്‍ താന്‍ അത് അനുവദിക്കില്ലെന്നും പിസി പറയുന്നു. നിയമ നടപടി സ്വീകരിക്കാനാണ് ടോള്‍ അധികൃതരുടെ തീരുമാനമെങ്കില്‍ രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്ന് പി സി പരിഹസിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved