Latest News :
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കും; എസ് വൈ എസ് പടയൊരുക്കത്തിന് കാസര്‍കോട് സോണില്‍ ഉജ്ജ്വല തുടക്കം
Home » , , » പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ പരിശീലന ക്യാമ്പ് സമാപിച്ചു

പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ പരിശീലന ക്യാമ്പ് സമാപിച്ചു

Written By Muhimmath News on Monday, 23 July 2018 | 16:57


പുത്തിഗെ: പുത്തിഗെ ഗ്രാമപഞ്ചായത്ത്, പുത്തിഗെ പി.എച്ച്.സി,  പാലിയേറ്റീവ് കെയര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാര്‍ക്കുള്ള ഏകദിന പരിശീലനക്യാമ്പ് സമാപിച്ചു. ബാഡൂര്‍ എ എല്‍ പി സ്‌കൂളില്‍ നടന്ന പരിപാടി പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. അരുണ ഉദ്ഘാടനം ചെയ്തു.  പുത്തിഗെ ഗ്രാമപഞ്ചായത്ത് വൈസ്് പ്രസിഡന്റ് ടി വി മുഹമ്മദ് അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കെയര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഷിജി മനോജ് പരിശീലന ക്ലാസ് നല്‍കി. 

പുത്തിഗെ ഗ്രാമപഞ്ചായത്തംഗങ്ങളായ  ശാന്തി., ചെനിയ,  ജയന്തി,ചന്ദ്ര, ഹേമാവതി, നഫീസ, എ എല്‍ പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുധീര്‍, മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നന്മ ക്ലബ് കോര്‍ഡിനേറ്റര്‍ ഹനീഫ ടി.എ ഹിംസാക്ക്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സുന്ദരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മോഹന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പുത്തിഗെ മെഡിക്കല്‍ ഓഫീസര്‍ രേഖ സ്വാഗതവും രത്‌ന നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved