Latest News :
Home » » കനത്ത മഴയില്‍ സംസ്ഥാനപാത തകര്‍ന്നു

കനത്ത മഴയില്‍ സംസ്ഥാനപാത തകര്‍ന്നു

Written By Muhimmath News on Tuesday, 10 July 2018 | 12:38
























രാജപുരം: കനത്ത മഴയില്‍ കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ പടിമരുതില്‍ റോഡ് താഴ്ന്നു. ഓവുചാലില്ലാത്തതിനാല്‍ ശക്തമായ മഴയില്‍ വെള്ളമൊഴുകാന്‍ തുടങ്ങിയതോടെയാണ് റോഡ് താഴ്ന്നത്. 

പടിമരുത് സെയ്ന്റ് സെബാസ്റ്റ്യന്‍ പള്ളിക്ക് സമീപം ഒരാഴ്ച മുന്‍പ് തന്നെ റോഡിന്റെ ഇരുവശവും തകരാന്‍ തുടങ്ങിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇവിടെ അപകട മുന്നറിപ്പ് നല്‍കാന്‍ ചുവന്ന കൊടിയും സ്ഥാപിച്ചു. എന്നിട്ടും പൊതുമരാമത്ത് അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചില്ല. 

കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ ഉറവപൊട്ടി കൂടുതല്‍ വെള്ളം ഒഴുകാന്‍ തുടങ്ങിയതോടെ റോഡില്‍ വലിയ കുഴികളും ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. ബസ്സുകളും ഭാരം കയറ്റിവരുന്ന വാഹനങ്ങളുമടക്കം കുഴിയില്‍വീണ് കുടുങ്ങാനും തുടങ്ങിയിട്ടുണ്ട്. ഇതോടെ റോഡില്‍ വാഴനട്ട് പ്രതിഷേധിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍. 

സംസ്ഥാനപാതയില്‍ നടക്കുന്ന നവീകരണത്തിനൊപ്പം എല്ലാ മഴക്കാലത്തും
ഉറവ പൊട്ടുന്ന ഇവിടെ കലുങ്ക് സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved