Saturday, 21 July 2018

കുമ്പള ബദര്‍ ജുമാമസ്ദില്‍ കവര്‍ച്ച; ഭണ്ഡാരത്തില്‍ നിന്നും പണം കവര്‍ന്നു


കുമ്പള: പള്ളിയില്‍ കവര്‍ച്ച. അകത്തു സൂക്ഷിച്ചിരുന്ന ഭണ്ഡാരത്തില്‍ നിന്നും പണം കവര്‍ച്ച ചെയ്ത് മോഷ്ടാവ് സ്ഥലം വിട്ടു. കുമ്പള ബദര്‍ ജുമാമസ്ജിദിലാണ് ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കവര്‍ച്ച നടന്നത്. പള്ളിക്കകത്തു സൂക്ഷിച്ചിരുന്ന മംഗല്യനിധിയുടെയും പള്ളിപരിപാലന ഭണ്ഡാരവും കടത്തിക്കൊണ്ടുപോയി തകര്‍ത്ത് പണം കവര്‍ച്ച ചെയ്യുകയായിരുന്നു.

ഭണ്ഡാരപ്പെട്ടി പള്ളിക്ക് പുറത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 10,000 ത്തോളം രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.


SHARE THIS

Author:

0 التعليقات: