Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എസ് എസ് എഫ് ജില്ല ഉണര്‍ത്തു സമ്മേളനം; സിയാറത്ത് 400 കേന്ദ്രങ്ങളില്‍

404

We Are Sorry, Page Not Found

Home Page

കീഴൂര്‍: തെങ്ങ് കയറ്റത്തൊഴിലാളിയുടെ വീട്ടില്‍ നിന്ന് ബാഗും മൊബൈല്‍ ഫോണും മോഷണം നടത്തി വീട്ടുമുറ്റത്തുണ്ടായിരുന്ന പുത്തന്‍ സ്‌കൂട്ടറുമായി മോഷ്ടാവ് കടന്നു. കീഴൂര്‍ പടിഞ്ഞാര്‍ മുതലക്കുളം മൈതാനിക്ക് സമീപം സുനില്‍കുമാറിന്റെ വീട്ടില്‍ ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. മുന്‍ഭാഗത്തെ വാതില്‍ തുറന്ന് അകത്തുകടന്നാണ് മൊബൈല്‍ ഫോണും കുറച്ചുതുക അടങ്ങിയ ബാഗും മോഷ്ടിച്ചത്. അടുത്തിടെ വാങ്ങിയ ജുപിറ്റര്‍ സ്‌കൂട്ടര്‍ വീട്ടുവളപ്പില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. ഈ സ്‌കൂട്ടറുമായാണ് മോഷ്ടാവ് കടന്നത്. 

കീഴൂര്‍ ലീഗ് കോളനിയിലെ ഇബ്രാഹിമിന്റെ വീട്ടില്‍ മോഷണശ്രമവും നടന്നു. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിപ്പൊളിക്കാനുള്ള ശ്രമത്തിനിടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. കീഴൂരില്‍ ഒരു ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

Leave A Reply