Latest News :
മലപ്പുറത്ത് ടാങ്കര്‍ ലോറി മറിഞ്ഞു വാതകം ചോരുന്നു; അപകട മേഖലയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു
Home » , , » സഅദിയ്യ ശരീഅത്ത് കോളേജ്; വിദ്യാര്‍ത്ഥിക്കൂട്ടായ്മക്ക് നവ സാരഥികള്‍

സഅദിയ്യ ശരീഅത്ത് കോളേജ്; വിദ്യാര്‍ത്ഥിക്കൂട്ടായ്മക്ക് നവ സാരഥികള്‍

Written By Muhimmath News on Thursday, 12 July 2018 | 17:39

























ദേളി: സഅദിയ്യ ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എസ്.എ 2018-19 വര്‍ഷത്തേക്കുള്ള നവ സാരഥികളെ തിരഞ്ഞെടുത്തു. ജനറല്‍ ബോഡി യോഗം സൈദലവി ഖാസിമി ഉസ്താദിന്റെ അദ്ധ്യക്ഷതയില്‍ വൈസ് പ്രിന്‍സിപ്പള്‍ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദീ തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥന നടത്തി. ഹുസൈന്‍ സഅദി കെ.സി.റോഡ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കുട്ടശ്ശേരി അബ്ദുല്ല ബാഖവി, സ്വാലിഹ് സഅദി തളിപ്പറമ്പ, സൈഫുദ്ധീന്‍ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.


നവ സാരഥികള്‍: സയ്യിദ് ശഫീഖ് ജമലുല്ലൈലി തങ്ങള്‍ പുത്തിഗെ (പ്രസിഡണ്ട്), സയ്യിദ് ഫള്ല്‍  ബുഖാരി കല്ലിങ്ങല്‍, സയ്യിദ് സവാദ് തങ്ങള്‍ ഉജിറെ, അബ്ദുല്‍ ഫത്താഹ് ഒതുക്കുങ്ങല്‍ (വൈസ്. പ്രിസഡണ്ടുമാര്‍), ഒ.സി.എം. സാബിത്ത് പെരിമ്പലം (ജന.സെക്രട്ടറി), ശുഹൈബ് ഉപ്പിനങ്ങാടി, ശൈഖ് സ്വലാഹുദ്ദീന്‍, സാബിത്ത് ഓമച്ചപ്പുഴ (ജോ.സെക്രട്ടറിമാര്‍), സയ്യിദ് സ്വാലിഹ് അസ്സഖാഫ് തങ്ങള്‍ വയനാട് (ഫിനാന്‍സ് സെക്രട്ടറി), ഫായിസ് പൊട്ടിക്കല്ല് (കാമ്പസ് ലീഡര്‍).

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved