Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

ദേളി:  മതഭൗതിക വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് മാതൃക സൃഷ്ടിച്ച് മുന്നേറുന്ന ജാമിഅ സഅദിയ്യ അറബിയ്യയില്‍ ഒരു അനാഥ ബാലികയ്ക്ക് കൂടി മംഗല്യ സൗഭാഗ്യം ലഭിച്ചു. സഅദിയ്യ വനിതാ യതീംഖാനയില്‍ പഠിച്ച് കൊണ്ടിരുന്ന സമീറയാണ് വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. കര്‍ണ്ണാടക ഹാസനയിലെ മുഹമ്മദിന്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് സഅദിയാണ് സമീറയെ നികാഹ് ചെയ്യാന്‍ മുന്നോട്ട് വന്നത്. പതിനെട്ട് വര്‍ഷം പിന്നിടുന്ന സഅദിയ്യ ഗേള്‍സ് ഓര്‍ഫനേജില്‍ പഠിച്ചു വന്ന സമീറ സുള്ള്യയിലെ ആലിക്കുഞ്ഞിയുടേയും ബീഫാത്തുമ്മയുടെയും മകളാണ്. എട്ട് വര്‍ഷം മുമ്പ് പിതാവ് നഷ്ടപ്പെട്ട സമീറ സഅദിയ്യ വനിതാ അറബിക് കോളേജില്‍ ബി എ അറബിക് പൂര്‍ത്തിയാക്കിയിരിക്കെയാണ് വിവാഹ സൗഭാഗ്യം ഉണ്ടായത്. സഅദിയ്യയുടെ തണലില്‍ ഇതോടെ നാല്‍പ്പത് പെണ്‍കുട്ടികള്‍ക്ക് മംഗല്യ സൗഭാഗ്യം ഉണ്ടായി.


സഅദിയ്യ മസ്ജിദ് യൂസുഫ് നസ്‌റുള്ളായില്‍ നൂറ് കണക്കിന് പണ്ഡിതരുടേയും വിദ്യാര്‍ത്ഥികളുടേയും സ്ഥാപന സംഘടനാ നേതാക്കളുടേയും സാന്നിദ്ധ്യത്തില്‍ ധന്യമായ നികാഹ് സദസ്സിന് ഉടുപ്പി സംയുക്ത ജമാഅത്ത് ഖാസിയും സഅദിയ്യ പ്രിന്‍സിപ്പളുമായ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ കാര്‍മ്മികത്വം വഹിച്ചു. ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ പി ഹുസൈന്‍ സഅദി കെസി റോഡ്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, സൈദലവി ഖാസിമി കരിപ്പൂര്‍,  പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,  സയ്യിദ് ഹിബത്തുള്ള അഹ്‌സനി, ഉബൈദുള്ളാഹി സഅദി നദ്‌വി, അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ഗഫാര്‍ രണ്ടത്താണി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്ല സഅദി ചീയ്യൂര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, ഇബ്രാഹിം സഅദി വിട്ടല്‍, ശറഫുദ്ദീന്‍ സഅദി പുളിയംപറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.

സഅദിയ്യ യതീംഖാനയില്‍ വിദ്യാഭ്യാസ താമസ ഭക്ഷണ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കുന്നതോടൊപ്പം പഠന ശേഷം ജീവിത പങ്കാളിയെ കൂടി കണ്ടെത്തുന്നതിനും ഉത്സാഹിക്കുന്നത് പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.





Leave A Reply