Latest News :
...
Home » , » എസ് എസ് എഫ് ഖിളരിയ്യ യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു

എസ് എസ് എഫ് ഖിളരിയ്യ യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു

Written By Muhimmath News on Monday, 2 July 2018 | 18:26


ബേക്കല്‍: ഇസ്ലാമിക  മൂല്യങ്ങളെ സംരക്ഷിച്ചും കുട്ടികളിലെ  കലാസാഹിത്യ വൈഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി എസ് എസ് എഫ് ഖിളരിയ്യ യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു. 

എസ് എസ് എഫ് ബേക്കല്‍ സെക്ടര്‍ സെക്രട്ടറിയേറ്റ് അംഗം ആശിഖ് ഹദ്ദാദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ് എസ് എഫ്  യൂണിറ്റ് വൈസ് പ്രസിഡന്റ് സഫ്വാന്‍ അറഫാത്ത് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി മുനീര്‍ സ്വാഗതം ചെയ്തു. യൂണിറ്റ് സെക്രട്ടറി അര്‍ഷാദ് നന്ദി പറഞ്ഞു. 

മഴവില്‍ സംഘം ചെയര്‍മാന്‍ എക്‌സിക്യൂട്ടീവ് അംഗംങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കാദിസിയ്യ ബ്ലോക്ക് ഒന്നാം സ്ഥാനവും ഖാലിദിയ്യ ബ്ലോക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved