Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page

ന്യൂഡല്‍ഹി: വിവാദ സലഫി പ്രചാരകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് മലേഷ്യ. സ്ഥിരതാമസമാക്കിയതിനാല്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനാകില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് പറഞ്ഞു.

സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ മലേഷ്യന്‍ സര്‍ക്കാര്‍ നടപടിയെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സുതാര്യമായ വിചാരണ നേരിടാന്‍ കഴിയുമെന്ന് ഉറപ്പുവരുന്നതുവരെ ഇന്ത്യയിലേക്കില്ലെന്നും സര്‍ക്കാറില്‍ നിന്ന് നീതി ലഭിക്കുമെന്ന് ബോധ്യപ്പട്ടാല്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്നും സാക്കിര്‍ നായിക്ക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വിവാദ മതപ്രഭാഷണങ്ങളുടെ പേരില്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നിന്ന് രക്ഷതേടിയാണ് സാക്കിര്‍ നായിക്ക് മലേഷ്യയില്‍ അഭയം തേടിയത്. 2016 ജൂലൈയിലാണ് സാക്കിര്‍ ഇന്ത്യ വിട്ടത്. സാക്കിര്‍ നായിക് മലേഷ്യയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ അദ്ദേഹത്തെ വിട്ടുകിട്ടാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നീക്കം തുടങ്ങിയിരുന്നു.
സാക്കിര്‍ നായിക്കിന്റെ ചില മതപ്രഭാഷണങ്ങള്‍ ആളുകളെ തീവ്രവാദത്തിലേക്ക് നയിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് എതിരെ ഇന്ത്യയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

Leave A Reply