Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച മുപ്പത്തിയെട്ട് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി.  കോഴിക്കോട് സമസ്ത സെന്ററില്‍ ഖമറുല്‍ ഉലമാ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ.കെ.അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം, കാസറഗോഡ്, എന്നീ ജില്ലകളില്‍ നിന്നും തമിഴ്‌നാട്, കര്‍ണാടക, അസം സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. 

മലപ്പുറം : താജുല്‍ ഉലമാ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി മദ്‌റസ എടത്തില്‍ പള്ളിയാളി, ദാറുല്‍ ഇസ്ലാം സുന്നി മദ്‌റസ വരമ്പനാല  വളവന്നൂര്‍, അല്‍ ബദീഅ് സുന്നി മദ്‌റസ ആഞ്ഞിലങ്ങാടി  വെള്ളിയേഞ്ചേരി, മര്‍കസുല്‍ ബുശ്‌റ മദ്‌റസ കായപ്പനിച്ചിപെരിങ്ങത്തൂര്‍, ജീലാനി സുന്നി മദ്‌റസ ജീലാനിനഗര്‍പടപ്പറമ്പ്കണ്ണമംഗലം, ഇര്‍ശാദുസ്സിബ്യാന്‍ മദ്‌റസ ചെട്ടിയാംകിണര്‍ക്ലാരി

കോഴിക്കോട് : ദാറുല്‍ അമാന്‍ സെക്കണ്ടറി മദ്‌റസ മങ്ങാട്, നൂറുല്‍ ഹുദാ മദ്‌റസ മടവൂര്‍, ബദ്രിയ്യ സുന്നി മദ്‌റസ മൂര്‍ക്കനാട് പന്തീരാങ്കാവ്, 

പാലക്കാട്: ഉമറുല്‍ ഫാറൂഖ് സുന്നി മദ്‌റസ പള്ളിയാലില്‍ തൊടികുലുക്കല്ലൂര്‍, അല്‍ ഹുദാ സുന്നി മദ്‌റസ പ്രഭാപുരംമണ്ണേങ്ങോട്, ബദ്രിയ്യ സുന്നി മദ്‌റസ കരിപ്പമണ്ണആറ്റാശ്ശേരി, 

കണ്ണൂര്‍ : ഖിള്രിയ്യ സുന്നി മദ്‌റസ പള്ളിയത്ത്  ചെക്കിക്കുളം, അല്‍ ഫുര്‍ഖാന്‍ സുന്നി മദ്‌റസ നിരത്തുപാലം  മയ്യില്‍, 

ഇടുക്കി: അല്‍ മദ്‌റസത്തുല്‍ ഹൈദ്രൂസിയ്യ അമയപ്ര  ഉടുമ്പന്നൂര്‍, 

തൃശൂര്‍: മദ്‌റസത്തു സ്വഹാബ പൂഴിക്കള  പുന്നയൂര്‍കുളം, അല്‍ മദ്‌റസത്തുല്‍ അസരിയ്യ  കൂരിക്കുഴി18 മുറിജാറം, 

തിരുവനന്തപുരം : ജവാഹിറുല്‍ ഉലും മദ്‌റസ വള്ളക്കടവ് , ജവാഹിറുല്‍ ഉലും മദ്‌റസ ജുമാമസ്ജിദ് വള്ളക്കടവ്, ജവാഹിറുല്‍ ഉലും മദ്‌റസ പ്രിയദര്‍ശിനി നഗര്‍  വള്ളക്കടവ്, 

കാസറഗോഡ്: മൊയ്തീന്‍ കുട്ടി ഹാജി മെമ്മോറിയല്‍ മദ്‌റസ സര്‍വെ  ശെണി, 

തമിഴ്‌നാട്: ഉമ്മുല്‍ ഇസ്ലാമിക് അറബിക് സ്റ്റഡി സെന്റര്‍ വള്ളുവാര്‍ നഗര്‍  മധുരൈ, ഖമറുല്‍ ഇസ്ലാം മദ്‌റസ ചോലാടി  ബിതൃക്കാട് നീലഗിരി, 

കര്‍ണാടക: മിഫ്ത്താഹുല്‍ ഉലും മദ്‌റസ അരിയട്ക്കദക്ഷിണകന്നട, ഓക്‌സ്‌ഫോര്‍ഡ് ഗ്ലോബല്‍ സ്‌കൂള്‍ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ജെപ്പുമാംഗ്ലൂര്‍, എക്‌സലെന്റ് പബ്ലിക് സ്‌കൂള്‍ ബണ്ഡിക്കട്ക്ക്കന്‍യാന, അല്‍ മദ്‌റസത്തു താജുല്‍ ഉലമാ ഹാളെകോട്ട്ഉള്ളാള്‍, നൂറുല്‍ ഉലമാ മദ്‌റസ നെരംങ്കിഗോളിതോട്ട്

അസം: ജാമിഅ അഹ്മദിയ ദാറുല്‍ ഉലും അറബിയ ഇസ്ലാമിയ മദ്‌റസബറുഞ്ചാര്‍, ദാറുല്‍ ഉലും ഗുലാം ഹുസൈനിയ ഹാഫിസിയ മദ്‌റസ കുറൈപുകുരി, ഗൗസിയ്യ സുന്നി സുബ്ഹി മഖ്തബ്  ഗുടൈഞ്ചാര്‍, സിദ്ദീഖിയ്യ സുബ്ഹി മദ്‌റസ തല്‍ത്താളി, മിഫ്ത്താഹുല്‍ ജന്നത്ത് മദ്‌റസത്തുല്‍ ബനാത്ത്  തല്‍ത്താളി, തര്‍ത്തീലുല്‍ ഖുറാന്‍ ഹാഫിസിയ അബാഷിക് മദ്‌റസബറുജാര്‍, നൂറുല്‍ ഇസ്ലാം പബ് ബട്ടബാരി സുബ്ഹി മക്തബ് ബട്ടബാരി, മദീനത്തുല്‍ ഉലും മിഷന്‍ ഹാഫിസിയ മദ്‌റസ ഖര്‍പുരിചപുരിഹബി, ഫൈജാനെ മുസ്തഫ സുബ്ഹി മക്തബ് ശ്യാംപുര്‍, ബര്‍ബഗന്‍ ദലംഗ്പര്‍ ഇസ്ലാമിയ ഹാഫിസിയ മദ്‌റസ ഗ്രീന്‍ലാന്റ്, എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്. 

സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, പ്രൊഫ. എ.കെ.അബ്ദുല്‍ ഹമീദ്, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, വി.പി.എം.ഫൈസി വില്ല്യാപ്പള്ളി, അബൂഹനീഫല്‍ ഫൈസി തെന്നല, എന്‍.അലി അബ്ദുല്ല, ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, പി.എസ്.കെ.മൊയ്തു ബാഖവി, എം.എന്‍.സിദ്ദീഖ് ഹാജി ചെമ്മാട്, വി.എം.കോയ മാസ്റ്റര്‍, ഇ.യഅ്കൂബ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്, കെ.കെ.മുഹമ്മദ് കുട്ടി മുസ്ലിയാര്‍, പി.അലവി ഫൈസി കൊടശ്ശേരി, ടി.എസ്.അബ്ദുല്‍ ഖാദിര്‍ ഹാജി, ആത്തൂര്‍ സഅദ് മുസ്ലിയാര്‍, കെ.പി.കമാലുദ്ദീന്‍ മുസ്ലിയാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply