Latest News :
Home » , » കുട്ടികളെ കുത്തിനിറച്ചോടിയ ഏഴ് സ്‌കൂള്‍ വാഹനങ്ങള്‍ പോലീസ് പിടികൂടി

കുട്ടികളെ കുത്തിനിറച്ചോടിയ ഏഴ് സ്‌കൂള്‍ വാഹനങ്ങള്‍ പോലീസ് പിടികൂടി

Written By Muhimmath News on Friday, 13 July 2018 | 11:51
























തലശ്ശേരി:  അനുവദിച്ചതിലും ഇരട്ടിയോളം വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചോടിയ ഏഴ് സ്‌കൂള്‍ വാഹനങ്ങള്‍ പിടികൂടി എടക്കാട് പോലിസ് കേസെടുത്തു. കടമ്പൂര്‍ സ്‌കൂളിന്റെ ബസ്സുകള്‍ക്കെതിരെയാണ് നടപടി. ഒരു ബസ്സിന് 2000 രൂപയാണ് പിഴ. 

എടക്കാട് പ്രിന്‍സിപ്പല്‍ എസ് ഐ മഹേഷ് കണ്ടേമ്പത്തും അഡിഷണല്‍ എസ് ഐ എം പുരുഷോത്തമനും കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ബസ്സുകള്‍ പിടികുട്ടിയത്. സ്‌കൂള്‍ ബസ് ഒന്നില്‍ 150 ഓളം കുട്ടികളുണ്ടായതായി പോലിസ് വെളിപ്പെടുത്തി. നിയമം പാലിക്കാതെ സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോവുന്ന വാഹനങ്ങള്‍ക്കെതിരെ തുടര്‍ന്നും നടപടിയുണ്ടാവുമെന്ന് പോലിസ് അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved