Latest News :
അഞ്ച് ഇന്ത്യക്കാരുടെ കൊലപാതകം; മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി
Home » » സീതാംഗോളിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെവ്വാഴ്ച

സീതാംഗോളിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെവ്വാഴ്ച

Written By Muhimmath News on Monday, 30 July 2018 | 21:21


സീതാംഗോളി: അക്രമം നിത്യസംഭവമായി മാറിയ സീതാംഗോളിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് ഒരുങ്ങി. കുമ്പള പോലീസാണ് പുത്തിഗെ പഞ്ചായത്തുമായി ചേര്‍ന്ന് പോലീസ് എയ്ഡ് പോസ്റ്റ് സജ്ജമാക്കിയത്. ഇതിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസനും പഞ്ചായത്ത് പ്രസിഡണ്ട് അരുണയും ചേര്‍ന്ന് നിര്‍വ്വഹിക്കും.

ബദിയടുക്ക പോലീസിന്റെയും കുമ്പള പോലീസിന്റെയും അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശമാണ് സീതാംഗോളി. ഇടയ്ക്കിടെ ഇവിടെ അക്രമങ്ങളും അനിഷ്ട സംഭവങ്ങളും തലപൊക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് സജ്ജമാക്കാന്‍ നടപടി സ്വീകരിച്ചത്. കഴിഞ്ഞ മാസം അക്രമമുണ്ടായതിനെ തുടര്‍ന്ന് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചിരുന്നു. വിവിധ രാഷ്ട്രീയ മത സാമൂഹ്യ സാംസ്‌കാരിക സംഘടനാ നേതാക്കളെയും ഭാരവാഹികളെയും പങ്കെടുപ്പിച്ച് നടത്തിയ പരിപാടിയില്‍ നാട്ടുകാരുടെ പ്രധാന ആവശ്യമായിരുന്നു ഇവിടെയൊരു എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നത്. അവിടെ വെച്ചു തന്നെ ജില്ലാ പോലീസ് ചീഫ് നാട്ടുകാര്‍ക്ക് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്ന കാര്യം ഉറപ്പു നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

സ്ഥലവും ഭൗതിക സാഹചര്യവുമെല്ലാം പഞ്ചായത്താണ് ഒരുക്കിയത്. ചടങ്ങില്‍ കുമ്പള സി ഐ കെ പ്രേംസദന്‍, പ്രിന്‍സിപ്പല്‍ എസ് ഐ ടി വി അശോകന്‍, വാര്‍ഡ് മെമ്പര്‍ ഇ കെ മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിക്കും.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved