Latest News :
Home » , » എസ് എസ് എഫ് ആദൂര്‍ സെക്ടര്‍ സാഹിത്യോത്സവ് ശനിയാഴ്ച

എസ് എസ് എഫ് ആദൂര്‍ സെക്ടര്‍ സാഹിത്യോത്സവ് ശനിയാഴ്ച

Written By Muhimmath News on Friday, 13 July 2018 | 18:53


ആദൂര്‍: എസ് എസ് എഫ് ആദൂര്‍ സെക്ടര്‍ സാഹിത്യോത്സവ് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ കുണ്ടാര്‍ മര്‍ഹും ഉബൈദ് മാസ്റ്റര്‍ നഗരില്‍ നടക്കും.

രാവിലെ 9 :30 സയ്യിദ് ജലാല്‍ സഖാഫി പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് സ്വാലിഹ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ കബീര്‍ ഹിമമി സഖാഫി ഉദ്ഘാടനം ചെയ്യും. കരിം ജൗഹരി ഗാളിമുഖ സഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തും. തുടര്‍ന്ന് 7 യൂണിറ്റുകളില്‍ നിന്നായി 6 വിഭാഗങ്ങളിലായി 300 പ്രതിഭകള്‍ മറ്റെരുക്കുന്ന
സ്വര്‍ഗ്ഗസംഗമം അരങ്ങേറും.

വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനം സയ്യിദ് യഹ്യല്‍ ഹൈദ്രുസിയുടെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിക്കും. ജഹ്ഫര്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് സൈനുല്‍ ആബിദിന്‍ കണ്ണവം ഉദ്ഘാടനം ചെയ്യും . ജമാല്‍ സഖാഫി ആദൂര്‍ അനുമോദന പ്രഭാഷണവും ഉമര്‍ സഖാഫി പള്ളത്തുര്‍ ആമുഖ പ്രഭാഷണവും സയ്യിദ് ഖലീല്‍ സ്വലാഹ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണവും നടത്തും. സയ്യിദ് മുഹമ്മദ് സഖാഫ് തങ്ങള്‍ ട്യോഫി വിതരണവും നിര്‍വഹിക്കും.

ചടങ്ങില്‍ സയ്യിദ് സലാം തങ്ങള്‍, സയ്യിദ് ജലാല്‍ ഹനിഫി, സിദ്ധിഖ് പൂത്തപ്പലം,അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം,മൂസ സഖാഫി മാതപുരം, ഹനീഫ് സഅദി അല്‍ കാമിലി, ബഷീര്‍ നഈമി, അലി മാസ്റ്റര്‍ ,ഖാദര്‍ കുണ്ടാര്‍, മൊയ്തു സഅദി ,ഫാറുഖ് ഹിമമി അഹ്‌സനി, മജീദ് ഫാളിലി, റഹിം സഅദി പരപ്പ ,സുഹൈല്‍ കൊറ്റുമ്പ, ഹബിബ് ടിഎം ,ഖാദര്‍ ആദൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 

ഹിസാമുദ്ധിന്‍ ഹിമമി സ്വാഗതവും ജുനൈദ് സഖാഫി കുണ്ടാര്‍ നന്ദിയും പറയും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved