Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , » എസ് എസ് എഫ് ചെര്‍ക്കള സെക്ടര്‍ സാഹിത്യോത്സവിന് പ്രൗഢമായ തുടക്കം

എസ് എസ് എഫ് ചെര്‍ക്കള സെക്ടര്‍ സാഹിത്യോത്സവിന് പ്രൗഢമായ തുടക്കം

Written By Muhimmath News on Sunday, 22 July 2018 | 13:22


ബെള്ളിപാടി: എസ് എസ് എഫ് ചെര്‍ക്കള സെക്ടര്‍ സാഹിത്യോത്സവിന് ബെള്ളിപ്പാടി താജുല്‍ ഉലമ നഗരിയില്‍ പ്രൗഢമായ തുടക്കം. എസ് എഫ് എഫ് സെക്ടര്‍ പ്രസിഡന്റ് നൗഷാദ് ഹിമമി  അധ്യക്ഷത വഹിച്ചു. മുളിയാര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ സുരേന്ദ്രന്‍ കളപ്പുര ഉല്‍ഘാടനം ചെയ്തു. രാഘവന്‍ ബെള്ളിപാടി, എസ് എഫ് എഫ് ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ അബ്ദുറഹിമാന്‍ സഖാഫി, സിദ്ധീഖ് പൂത്തപലം, എസ് വൈ എസ് മുളിയാര്‍ സര്‍ക്കിള്‍ നേതാക്കളായ നിസാര്‍ സഖാഫി ആദൂര്‍, ശാഫി സഖാഫി ഏണിയാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇസ്മായില്‍ ആലൂര്‍, മുഫീദ് അര്‍ളലടക്ക, റിനാസ് ബെള്ളിപ്പാടി, അഷ്‌റഫ് മൂലടുക്കം എന്നിവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved