ധര്‍മ്മത്തടുക്ക: പൊരുതി നില്ക്കുക അറിവിന്റെ ജനാധിപത്യത്തിന് എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് ഹൈസെല്‍ അംഗത്വ കാലം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മഞ്ചേശ്വരം ഡിവിഷന് തല ഉദ്ഘാടനം ധര്‍മ്മത്തടുക്ക എസ് ഡി പി എച്ച് എസ് സ്കൂള്‍ പരിസരത്ത് നടന്നു. ഡിവിഷന് ഹൈസെല്‍ ചെയര്മാന് ബദ്റുല്‍ മുനീര്‍ സഖാഫി അട്ടഗോളി ഉദ്ഘാടനം ചെയ്തു. ഡിവിഷന് പ്രവര്‍ത്തക സമിതി അംഗങ്ങളായ അബു സാലി പെര്‍മുദെ, സൈനുദ്ധീന്‍ സുബ്ബൈക്കട്ടെ എന്നിവര്‍ സംബന്ധിച്ചു.