Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page

പൈവളികെ: സര്‍ഗ വസന്തത്തില്‍ രണ്ടു നാള്‍ നീണ്ട് നില്‍ക്കുന്ന എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ സാഹിത്യോത്സവിന് പൈവളികെ പയ്യക്കി ഉസ്താദ് നഗറില്‍ പതാക ഉയര്‍ന്നു. പയ്യക്കി സാദത്ത് മഖാം, പയ്യക്കി ഉസ്താദ് മഖാം സിയാറത്തിന്ന്  സയ്യിദ് ബദറുദ്ദീന്‍ തങ്ങള്‍ നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ സിദ്ദീഖ് സഖാഫി പതാക ഉയര്‍ത്തി. ശനിയാഴ്ച വെകുന്നേരം 7മണിക്ക്  കുമ്പള സി ഐ   കെ പ്രേംസദന്‍  പരിപാടി ഉദ്ഘാടനം ചെയ്യും. മര്‍ഹൂം സി അബ്ദുള്ള മുസ്‌ലിയാര്‍, പയ്യക്കി ഉസ്താദ്,അബ്ദുള്ള തങ്ങള്‍ പൈവളികെ എന്നിവരെ അനുസ്മരിക്കുന്ന പരിപാടിയില്‍  8 വേദികളില്‍ 6 വിഭാഗങ്ങളിലായി 95 ഇനങ്ങളില്‍ എഴുനൂറില്‍ പരം പ്രതിഭകള്‍ മാറ്റുരയ്ക്കും. 

ഞായറാഴ്ച വൈകുന്നേരം 4. 30ന് സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍  സമാപന സമ്മേളനം ഉദ്ഘടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷദ് വൊര്‍ക്കാടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എ കെ എം അഷ്‌റഫ്, റസാഖ് ചിപ്പാര്‍ സമ്മാനദാനം നടത്തും  എസ്  വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ജലാലുദീന്‍ തങ്ങള്‍ സമാപന ദുആക്ക് നേതൃത്വം നല്‍കും. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി, എസ് എസ് എഫ്  ജില്ലാ ജനറല്‍ സെക്രട്ടറി സ്വാദിഖ് ആവളം അനുമോദന പ്രഭാഷണം നടത്തും.

Leave A Reply