Latest News :
മലപ്പുറത്ത് ടാങ്കര്‍ ലോറി മറിഞ്ഞു വാതകം ചോരുന്നു; അപകട മേഖലയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു
Home » , » എസ്എസ്എഫ് മഞ്ചേശ്വരം ഡിവിഷന്‍ സാഹിത്യോത്സവ്; 313 അംഗ സ്വാഗതസംഘം നിലവില്‍ വന്നു

എസ്എസ്എഫ് മഞ്ചേശ്വരം ഡിവിഷന്‍ സാഹിത്യോത്സവ്; 313 അംഗ സ്വാഗതസംഘം നിലവില്‍ വന്നു

Written By Muhimmath News on Friday, 13 July 2018 | 20:29


പൈവളികെ: വിദ്യാര്‍ത്ഥികളെ കലാസാഹിത്യ രംഗത്ത് വളര്‍ത്തിക്കൊണ്ട് വരുന്നതിന് എസ്എസ്എഫ് നടത്തി വരുന്ന സാഹിത്യോത്സവിന്റെ നാലാം ഘട്ടമാവുന്ന മഞ്ചേശ്വരം ഡിവിഷന്‍ സാഹിത്യോത്സവ് ജൂലൈ 28,29 തീയതികളില്‍ പൈവളികെ മര്‍ഹൂം സി.അബ്ദുല്ല മുസ്ലിയാര്‍ നഗറില്‍ നടക്കും. ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍ സാഹിത്യോത്സവുകളില്‍ പ്രതിഭാത്വം തെളിയിച്ച ആയിരത്തോളം മത്സരാര്‍ത്ഥികള്‍ ആറ് വിഭാഗങ്ങളിലായി നൂറോളം ഇനങ്ങളില്‍ മാറ്റുരുക്കും.

പരിപാടിയുടെ വിജയത്തിന് 313 അംഗ സ്വാഗത സംഘം നിലവില്‍ വന്നു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി ബായാര്‍ (രക്ഷാധികാരി) ഉപദേശക സമിതി: ചെയര്‍മാന്‍ : സയ്യിദ് ശഹീര്‍ അല്‍ ബുഖാരി മള്ഹര്‍, വൈസ് ചെയര്‍മാന്‍മാര്‍: സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ തങ്ങള്‍ മള്ഹര്‍, സയ്യിദ് ബദ്‌റുദ്ദീന്‍ തങ്ങല്‍ ചിപ്പാര്‍, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, അബ്ദുര്‍റഹ്മാന്‍ ഹാജി പദവ്, എം പി മുഹമ്മദ് മണ്ണങ്കുഴി. സ്വാഗത സംഘം ചെയര്‍മാന്‍: സദ്ധീഖ് ആവള, വൈസ് ചെയര്‍മാന്‍: കല്‍പന ഹമീദ് ഹാജി, റഹീം സഖാഫി ചിപ്പാര്‍, സുന്നി ഫൈസി പെറുവായി, മുസ്ഥഫ മുസ് ലായര്‍ കയര്‍ക്കട, ബാപ്പുഞ്ഞി ചേവാര്‍, ശാഫി സഅദി ശിറിയ, കണ്‍വീനര്‍: മൂസ സഖാഫി പൈവള്ളിഗെ, ജോയിന്‍ കണ്‍വീനര്‍: മുസ്ഥഫ അമ്പിക്കാന, സിദ്ധീഖ് സഖാഫി കയര്‍ക്കട്ട, അബ്ദുല്ല ബഹ്‌റൈന്‍, ബദ്‌റുല്‍ മുനീര്‍ സഖാഫി അട്ടഗോളി, അബ്ദുല്‍ അസീസ് അട്ടഗോളി, ട്രഷറര്‍: ഇബ്രാഹിം ഹാജി ബേക്കൂര്‍.


സബ് കമ്മിറ്റികള്‍: ജി സി സി, ലത്വീഫ് ഹാജി പൈവള്ളിഗെ (ചെയര്‍മാന്‍), അശ്രഫ് ബായിക്കട്ട (കണ്‍വീനര്‍)  പബ്ലിസിറ്റി: റസാഖ് മദനി ബായാര്‍ (ചെയര്‍മാന്‍), അഫ്‌സല്‍ കയര്‍ക്കട്ട( കണ്‍വീനര്‍) ഫിനാന്‍സ്: സിദ്ധീഖ് ലത്ത്വീഫി ചിപ്പാര്‍ (ചെയര്‍മാന്‍), യൂസുഫ് സഖാഫി കനിയാല (കണ്‍വീനര്‍) ഭക്ഷണം: ബാഹാവുദ്ദീന്‍ ചിപ്പാര്‍(ചെയര്‍മാന്‍) മുസ്ത്ഥഫ മുസ് ലിയാര്‍ കയര്‍ക്കട്ട( കണ്‍വീനര്‍), അക്കമഡേഷന്‍: സിദ്ദീഖ് സഖാഫി കയര്‍ക്കട്ട(ചെയര്‍മാന്‍), ഹാമിദ് സഖാഫി ആവള(കണ്‍വീനര്‍) സ്വീകരണം: സയ്യിദ് യാസീന്‍ തങ്ങള്‍( ചെയര്‍മാന്‍) ഹാമിദ് മുസ് ലിയാര്‍ കറോപാടി (കണ്‍വീനര്‍) മീഡിയ: ഫൈസല്‍ ആവളം(ചെയര്‍മാന്‍) ഖലീല്‍ സഖാഫി കയര്‍ക്കട്ട(കണ്‍വീനര്‍)സ്റ്റേജ് ആന്റ് സൗണ്ട്: ഇസ്മായില്‍ മലബാര്‍(ചെയര്‍മാന്‍), അബ്ദുല്‍ കാദര്‍ അട്ടഗോളി(കണ്‍വീനര്‍)

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved