Latest News :
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കും; എസ് വൈ എസ് പടയൊരുക്കത്തിന് കാസര്‍കോട് സോണില്‍ ഉജ്ജ്വല തുടക്കം
Home » , , » സെക്ടര്‍ സാഹിത്യോത്സവുകള്‍ക്ക് സമാപനം; എസ് എസ് എഫ്‌ മഞ്ചേശ്വരം ഡിവിഷന്‍ സാഹിത്യോത്സവിന് വെള്ളിയാഴ്ച പൈവളികെയില്‍ പതാകയുയരും

സെക്ടര്‍ സാഹിത്യോത്സവുകള്‍ക്ക് സമാപനം; എസ് എസ് എഫ്‌ മഞ്ചേശ്വരം ഡിവിഷന്‍ സാഹിത്യോത്സവിന് വെള്ളിയാഴ്ച പൈവളികെയില്‍ പതാകയുയരും

Written By Muhimmath News on Wednesday, 25 July 2018 | 17:40


പൈവളികെ: വിദ്യാര്‍ഥികളിലെ കഴിവുകളെ കണ്ടെത്തി സമൂഹ നന്മക്ക് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തിലൂന്നി എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന സാഹിത്യോത്സവിന്റെ മഞ്ചേശ്വരം ഡിവിഷന്‍ തല മത്സരത്തിന് വെള്ളിയാഴ്ച തുടക്കമാവും.ബ്ലോക്ക്,യൂണിറ്റ്,സെക്ടര്‍ മത്സരങ്ങളില്‍ വിജയിച്ച ആയിരത്തോളം പ്രതിഭകള്‍ 95 മത്സരങ്ങളില്‍  സബ് ജൂനിയര്‍,ജൂനിയര്‍,ഹൈ സ്‌കൂള്‍,ഹയര്‍ സെക്കന്ററി,സീനിയര്‍,ജനറല്‍ എന്നീ വിഭാഗങ്ങളില്‍ മത്സരിക്കും.

വെള്ളിയാഴ്ച 3 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സിദ്ദീഖ് സഖാഫി ആവളം പതാകയുയര്‍ത്തും.പൈവളികെ സാദാത്തീങ്ങള്‍, പയ്യക്കി ഉസ്താദ് മഖാം സിയാറത്തിന് സയ്യിദ് ബദ്‌റുദ്ദീന്‍ തങ്ങള്‍ ചിപ്പാര്‍ നേതൃത്വം നല്‍കും. ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന സംഗമം പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സ്വദഖ ഹിമമി പാപിലയുടെ അധ്യക്ഷതയില്‍ കുമ്പള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രേം സദന്‍ ഉദ്ഘാടനം ചെയ്യും.സംസ്ഥാന സെക്രട്ടറി സി.എന്‍ ജാഫര്‍ സാദിഖ്, ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ സന്ദേശ പ്രഭാഷണം നടത്തും. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മുദ്ദസിര്‍ സ്വാഗതവും ഡിവിഷന്‍ സെക്രട്ടറി സംജാദ് നന്ദിയും പറയും.

ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സംഗമം ഡിവിഷന്‍ പ്രസിഡന്റ് നിയാസ് സഖാഫിയുടെ അധ്യക്ഷതയില്‍ കെ.എസ് അഹ്മദ് മുക്താര്‍ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.എസ് എസ് എഫ് മുന്‍ ജില്ലാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സ്വാദിഖ് ആവളം അനുമോദന പ്രഭാഷണം നടത്തും. മഞ്ചേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ ഷാജി, ജില്ലാ പഞ്ചായത്ത് അംഗം ഹര്‍ഷാദ് വൊര്‍ക്കാടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ്, അബ്ദുല്‍ റസാഖ് ചിപ്പാര്‍ തുടങ്ങിയവര്‍ സമ്മാനദാനം നടത്തും.ഡിവിഷന്‍ ജനറല്‍ സെക്രട്ടറി നംഷാദ് ബേക്കൂര്‍ സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ മൂസ സഖാഫി പൈവളികെ നന്ദിയും പറയും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved