Latest News :
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കും; എസ് വൈ എസ് പടയൊരുക്കത്തിന് കാസര്‍കോട് സോണില്‍ ഉജ്ജ്വല തുടക്കം
Home » , » എസ് എസ് എഫ് മേല്‍പറമ്പ് സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു

എസ് എസ് എഫ് മേല്‍പറമ്പ് സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു

Written By Muhimmath News on Thursday, 19 July 2018 | 19:44

























മേല്‍പറമ്പ്: എസ് എസ് എപ് മേല്‍പറമ്പ് സെക്ടര്‍ സാഹിത്യോത്സവ് മേല്‍പറമ്പ് ബുസ്താന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഇരുനൂറില്‍പരം വിദ്യാര്‍ഥികള്‍ മാറ്റുരച്ച കലാവിരുന്നില്‍ മേല്‍പറമ്പ് യൂനിറ്റ് ജേതാക്കളായി. കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ഷാഫി കട്ടക്കാല്‍ പതാക ഉയര്‍ത്തി. പരിപാടിക്ക് തുടക്കം കുറിച്ച് ഖത്വീബ് എം എ അബ്ദുല്‍ ഖാദിര്‍ മുസ് ലിയാരുടെ മഖാം സിയാറത്തിന് സയ്യിദ് ഹിബത്തുള്ള തങ്ങള്‍ നേതൃത്വം നല്‍കി. സെക്ടര്‍ പ്രസിഡന്റ് സഹദുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി ഉദ്ഘാടനം ചെയ്തു.

സമാപന സംഗമം എസ് എസ് എഫ് ഉദുമ ഡിവിഷന്‍ പ്രസിഡന്റ് ഫാറൂഖ് സഖാഫി ഉദ്ഘാടനം ചെയ്തു. സൈഫുദ്ദാീന്‍ മാക്കോട് പ്രസംഗിച്ചു. ശകീര്‍ മേല്‍പറമ്പ് സ്വാഗതവും ഉനൈസ് കളനാട് നന്ദിയും പറഞ്ഞു.
റിസ്‌വാന്‍ ചെമ്പിരിക്ക, റാഹിദ് കൈനോത്ത്, മശൂദ് കൈനോത്ത്, മുബശിര്‍ കളനാട് തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved