Latest News :
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കും; എസ് വൈ എസ് പടയൊരുക്കത്തിന് കാസര്‍കോട് സോണില്‍ ഉജ്ജ്വല തുടക്കം
Home » , » സെക്ടര്‍ സാഹിത്യോത്സവുകള്‍ സമാപിച്ചു; ഡിവിഷന്‍ സാഹിത്യോത്സവ് ആഗസ്ത് 4 ,5ന്

സെക്ടര്‍ സാഹിത്യോത്സവുകള്‍ സമാപിച്ചു; ഡിവിഷന്‍ സാഹിത്യോത്സവ് ആഗസ്ത് 4 ,5ന്

Written By Muhimmath News on Tuesday, 31 July 2018 | 11:08
























അര്‍ളടുക്ക: വിദ്യാര്‍ത്ഥികളുടെ കലാവാസനകള്‍ പരിപോഷിക്കുന്നതിന് വേണ്ടി എസ്എസ്എഫ് നടത്തി വരുന്ന സാഹിത്യോത്സവിന്റെ ബദിയഡുക്ക ഡിവിഷനിലെ സെക്ടര്‍ സാഹിത്യോത്സവുകള്‍ പൂര്‍ത്തികരിച്ച് ആ ഗസ്ത് 4,5 തീയതികളില്‍ അര്‍ളടുക്കയില്‍ പ്രത്യേകം സജ്ജീകരിച്ച മര്‍ഹും ഇര്‍ഷാദ്, സ്വാബിര്‍ നഗരിയില്‍ അരങ്ങുണരും.

ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍ ഘടകങ്ങളില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ച പ്രതിഭകള്‍ ഡിവിഷനില്‍ മാറ്റുരക്കും. വിപുലമായ ഒരുക്കങ്ങളാണ് കലാപ്രതിഭകളെ സ്വീകരിക്കാന്‍ അര്‍ളടുക്കയില്‍ നടന്ന് കൊണ്ടിരിക്കുന്നത്.

അഞ്ഞൂറോളം പ്രതിഭകള്‍ മാറ്റുരക്കുന്ന സാഹിത്യോത്സവിന് ആഗസ്ത് 4 ന് ശനിയാഴ്ച വൈകുന്നേരം ഉദ്ഘാടനം സമ്മേളനത്തോടെ തുടക്കം കുറിക്കും.

സിയാറത്ത്, പതാക ഉയര്‍ത്തല്‍ മുന്നോടിയായി നടക്കും. രാത്രി ഏഴ് മണിക്ക് ആത്മീയ സമ്മേളനവും
ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനവും നടക്കും. മത, സാംസ്‌കാരിക, രാഷ്ടീയ മേഖലകളിലെ പ്രമുഖ വ്യക്ത്വിതങ്ങള്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved