Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , » എസ് എസ് എഫ് ഉളിയത്തടുക്ക സെക്ടര്‍ സാഹിത്യോത്സവ് പട്‌ല യൂണിറ്റ് ജേതാക്കള്‍

എസ് എസ് എഫ് ഉളിയത്തടുക്ക സെക്ടര്‍ സാഹിത്യോത്സവ് പട്‌ല യൂണിറ്റ് ജേതാക്കള്‍

Written By Muhimmath News on Tuesday, 17 July 2018 | 17:45

























മുട്ടത്തൊടി: മുട്ടത്തൊടി സുന്നി മദ്രസ പരിസരത്ത് സെക്ടറിലെ 12 യൂണിറ്റുകളെ പങ്കെടുപ്പിച്ചു കൊണ്ട്  എസ് എസ് എഫ് ഉളിയത്തടുക്ക സെക്ടര്‍ കമ്മിറ്റി സഘടിപ്പിച്ച സാഹിത്യോത്സവ് 2018 ഇല്‍ പട്‌ല യൂണിറ്റ് ജേതാക്കളായി. പായോട്ടാ ചെട്ടുംകുഴി യൂണിറ്റുകള്‍ രണ്ടും മൂന്നും സ്ഥാനം നേടി. സെക്ടര്‍ സെക്രട്ടറി യൂനുസ് പയോട്ടയുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് കാസറഗോഡ് ജില്ലാ ക്യാബിനറ്റ് സെക്രട്ടറി കെ എം കളത്തൂര്‍ ഉദ്ഘടനം ചെയ്തു. സെക്ടര്‍ പ്രസിഡന്റ് മാഹിന്‍ പട്‌ല അധ്യക്ഷത വഹിച്ചു. 

സാഹിത്യോത്സവ് സമാപന സെഷന്‍ സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴിയുടെ അധ്യക്ഷതയില്‍ എ ബി കുട്ടിയാനം ഉദ്ഘടനം ചെയ്തു, ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഷംസീര്‍ സായിനി ത്വാഹ നഗര്‍ അനുമോദന പ്രസംഗം നടത്തി, കാസറഗോഡ് ഡിവിഷന്‍ ജനറല്‍ സെക്രട്ടറി സുബൈര്‍ ബാഡൂര്‍ ഫലപ്രഖ്യാപനം നടത്തി പ്രോഗ്രാം കണ്‍വീനര്‍ മുര്‍ഷിദ് പുളിക്കൂര്‍ സ്വാഗതവും സെക്ടര്‍ ഫിനാന്‍സ് സെക്രട്ടറി ഫയാസ് സികെ നന്ദിയും പറഞ്ഞു, 

സയ്യിദ് അഷ്‌റഫ് തങ്ങള്‍, ഡിവിഷന്‍ മഴവില്‍ ചെയര്‍മാന്‍ തസ്‌ലീം കുന്നില്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, എ ആര്‍ മുട്ടത്തൊടി, ഇബ്രാഹിം സഖഫി പായോടാ, കരീം പായോടാ, ഹുസൈന്‍ മുട്ടത്തൊടി,ഫാറൂഖ് ചൂരി തുടങ്ങിയവര്‍ സംബന്ധിച്ചു  

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved